കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

 

കാലടി: തിങ്കളാഴ്ച്ച വൈകീട്ട് ഉണ്ടായ കനത്ത കാറ്റിലും മഴയിലും കാഞ്ഞൂർ ,ശ്രീമൂലനഗരം
മേഖലകളിൽ വ്യാപക നാശനഷ്ടം. പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു.

കോഴിക്കാടൻ പടിയിൽ റോഡിലേക്കാണ് മരങ്ങൾ വീണത്. ഗതാഗത തടസവും ഉണ്ടായി. മരങ്ങൾ വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വൈദ്യുതി ലൈനുകളിലേക്ക് മരങ്ങൾ വീണതിനാൽ വൈദ്യുതിയും തകരാറിലായി.

rain-2വീടുകളിലെ ജാതി, വാഴ തുടങ്ങിയവയും കടപുഴകി വീണു.മരങ്ങൾ വീണ് വീടുകൾക്കും കേടുപാടുകൾ പറ്റി.ശ്രീഭൂതപുരം ആനക്കാടന്‍ മനോജിന്റെ അമ്പതോളം ജാതി മരങ്ങള്‍ നശിച്ചു. കാഞ്ഞൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷിനാശം വ്യാപകമാണ്.

കാലടി ടൗണില്‍ വിവിധ വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ പറന്നുപോയി.