സൈമണിന്റെ വിയോഗത്തിൽ വിതുമ്പി ഗ്രാമം

 

അങ്കമാലി: നാടിനെ സ്പന്ദനമായിരുന്നു വെടിക്കെട്ടപകടത്തിൽ മരിച്ച സൈമണും,തകർന്ന അസീസ്സി ക്ലബും,നാട്ടിലെ ഏത് കാര്യത്തിനും മുന്നിട്ടിറങ്ങുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മ. കക്ഷി രാഷ്ട്രിയങ്ങൾ‌ക്കപ്പുറത്ത് നാടിന്‍റെ കാര്യത്തിൽ അസീസിക്ക് കീഴിൽ അവർ സൈമണോടൊപ്പം ഒറ്റക്കെട്ടായിരുന്നു.

മെഡിക്കൽ ക്യാംപ് നടത്താനും, ബോധവത്കരണപരിപാടി നടത്താനും , സേവന വാരത്തിന് വൃത്തിയാക്കാനും നേതൃത്വം നൽകാനും ഇനി സൈമണില്ല. ക്ലബിന് എതിർവശത്താണ് പെരുന്നാൾ നടന്ന കപ്പേള.പതിവുപോലെ പെരുന്നാൾ ആഘോഷത്തിന് ഇത്തവണയും കൂട്ടുകാർ ഒരുമിച്ചു കൂടി. അതൊരു അപകടത്തിലേക്കെത്തുമെന്ന ആരു കരുതിയില്ല.

angamaly-fire-saimon-2കപ്പേള പെരുന്നാളിന്‍റെ ആഘോഷമായ പ്രദക്ഷിണവും മേളവും കഴിയുമ്പോൾ ആണ് യുവാക്കൾ മുൻകൈ എടുത്ത് വെടിക്കെട്ട് നടത്താറുള്ളത്. സാധാരണനിലയിൽ അപകടം ഇല്ലാത്ത മാലപ്പടക്കം റോഡിന്‍റെ വശത്തിട്ട് പൊട്ടിക്കുകയാണ് പതിവ്. ഇത്തവണയും മുൻപത്തെപോലെ പ്രദക്ഷിണവും മേളവും കഴിഞ്ഞ് വെടിക്കെട്ട് ആരംഭിച്ചു.

ക്ലബിനകത്ത് സൂക്ഷിച്ച പടക്കം ആവശ്യത്തിന് കൊണ്ടു വന്ന് പൊട്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് തീ ക്ലബിനകത്തേക്ക് പടർന്നത്. അകത്ത് പടക്കം സൂക്ഷിച്ചിരുന്നതിനാൽ അകത്തുണ്ടായിരുന്നവർ തീ അകത്തേക്ക് പടരാതെ വാതിലടച്ചതാകും എന്നാണ് കരുതുന്നത്. എന്നാൽ അകത്തുണ്ടായിരുന്ന പടക്കശേഖരത്തിൽ തീപിടിച്ചിരുന്നു.

angamaly-fire-saimon-3അകത്തുണ്ടായിരുന്ന സൈമൺ അതിൽപ്പെടുകയായിരുന്നു.സ്ഫോടനത്തിൽ ക്ലബ് ഏതാണ്ട് പൂർണമായും നശിച്ചു. മേൽക്കൂര മുഴുവനായും കത്തിപ്പോയി.
നാട്ടിലെ കൂട്ടായ്മയുടെയും യുവത്വത്തിന്‍റെയും പ്രതീകമായിരുന്ന അസീസി ക്ലബും,സൈമണും ഒരു ദുഃഖസ്മാരമായി മാറുകയായിരുന്നു.