നിർദ്ധനരായ പത്ത് കുടുംബങ്ങൾക്ക് വർഷം മുഴുവൻ തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വിഷുകൈനീട്ടം

 

കാഞ്ഞൂർ:നിർദ്ധനരായ പത്ത് കുടുംബങ്ങൾക്ക് കാഞ്ഞൂർ പാറപ്പുറം തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വിഷുകൈനീട്ടം.മാസംതോറും ആയിരം രൂപ വീതം ഓരോ കുടുംബങ്ങൾക്കും നൽകുകയാണ് ക്ഷേത്രം.ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ്പദ്ധി നടപ്പിലാക്കുന്നത്.

ക്ഷേത്രത്തിന്റെ പുനരുദ്ധാരണ വേളയിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ‘കാരുണ്യ തീർത്ഥം’.ക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളിൽ നിരവധി നിർദ്ധനരാണ് കഴിയുന്നത്.പലരും മരുന്നുകൾ പോലും വാങ്ങാൻ കഴിവില്ലാത്തവർ.ക്ഷേത്രത്തിൽ നിത്യവും തൊഴാനെത്തുന്നവരുമാണ് ഇവർ.

ഇവരെ എങ്ങനെ സഹായിക്കാമെന്ന ചിന്തയിലാണ് സ്വകാര്യ സ്ഥാപനത്തോട് കര്യം പറഞ്ഞത്.അവർ ക്ഷേത്രവുമയി സഹകരിച്ച് പദ്ധി നടപ്പിലാക്കാൻ മുന്നോട്ടു വന്നു.പദ്ധിക്ക് അർഹരെ കണ്ടെത്താൻ പ്രത്യക കമ്മറ്റിയും രൂപീകരിച്ചിരുന്നു. അവർ വീടുകളിൽ ചെന്ന് പരിശോധനകൾ നടത്തി.

ആദ്യഘട്ടമായി ഒരു വർഷത്തേക്കാണ് കാരുണ്യ തീർത്ഥം നടപ്പിലാക്കുന്നത്.എല്ലാമാസവും പതിനഞ്ചാം തിയതിക്കുമുമ്പ് വീടുകളിൽ പണം എത്തിച്ചു നൽകും.ചെറിയ വരുമാനമുളള ക്ഷേത്ത്രിൽ തുടർന്നും ഇത്തരം പ്രവർത്തനൾ നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.