കാമുകി:ട്രെയിലറിന് മികച്ച പ്രതികരണം (VIDEO)

 

അങ്കമാലി:ബിനു എസ് സംവിധാനം ചെയ്യുന്ന കാമുകി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.വിഷുദിനത്തിൽ രാവിലെയാണ് ട്രെയിലർ റിലീസ് ചെയ്തത്.മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

kamuki-2ബിനുവിന്റെ മൂന്നാമത്തെ ചിത്രമാണ് കാമുകി.ഫസ്റ്റ് ക്ലാപ്പ് മൂവിസിന്റെ ബാനറിൽ ഉന്മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്‌.അസ്ക്കർ അലിയും അപർണ്ണ ബാലമുരളിയും മുഖ്യ വേഷത്തിൽ
അഭിനയിക്കുന്ന സിനിമയിൽ ഡെയിനും(കോമഡി സർക്കസ്സ് ഫെയിം) കാവ്യ സുരേഷും നായകന്റെയും നായികയുടെയും കൂടെ മുഴുനീള കഥാപാത്രങ്ങൾ ചെയ്യുന്നു.

അപർണ്ണ ബാലമുരളി കരുത്തുറ്റ അച്ചാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഒരു ക്യാമ്പസ്സ് പ്രണയ ചിത്രം എന്നതിലുപരി ഒരു അച്ഛനും മകളും തമ്മിലുള്ള വൈകാരിക നിമിഷങ്ങളെയും അതെപടി ഫ്രെയിമിൽ ഒപ്പിയെടുക്കുവാൻ ബിനുവിന്‌ സാധിച്ചിട്ടുണ്ട്.ക്യാമ്പസ്സ് പ്രണയം, ഫാമിലി എന്റർട്രെയിനർ, കോമഡി എല്ലാം ഉള്ള ഈ സിനിമ എല്ലാത്തരം പ്രേക്ഷകരെയും തീയറ്ററിൽ എത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഹരി നാരായണന്റെ വരികൾക്ക് ഗോപി സുന്ദറിന്റെ ഈണവും പശ്ചാത്തല സംഗീതവുമാണ് മറ്റൊരു പ്രത്യേകത.കാലടി ശ്രീശങ്കര കോളേജിന്റെ പശ്ചാത്തലത്തിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്‌.ഗോപി സുന്ദർ എഫക്ടിൽ മൂന്ന് ഗാനങ്ങൾ ആണ് സിനിമയിൽ ഉള്ളത്. റോവിൻ ഭാസ്ക്കറാണ് ഛായഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

ബൈജു, ഡോക്ടർ റോണിഡേവിഡ്, പ്രദീപ്കോട്ടയം, സിബി തോമസ്(തൊണ്ടിമുതൽ ഫെയിം), ബിനു അടിമാലി, അനീഷ് വികടൻ, ജോമോൻ ജോഷി, രാഹുൽ.ആർ.നായർ, ശിവദാസ്, ഡോമനിക്ക്, അക്ഷര കിഷോർ, റോസിലിൻ(മലയാളി ഹൗസ് ഫെയിം) തുഷാരപിള്ള, ദീപ്തി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിച്ചിക്കുന്നു

മെയ് 10 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും