കറുകുറ്റി പൂച്ചക്കുഴി കപ്പേളയിൽ വെടിക്കെട്ടപകടം.ഒരാൾ മരിച്ചു

 

അങ്കമാലി:കറുകുറ്റി പൂച്ചക്കുഴി കപ്പേളയിൽ വെടിക്കെട്ടപകടം.ഒരാൾ മരിച്ചു.കറുകുറ്റി സ്വദേശി സൈമൺ ഷാജു (21) ആണ് മരിച്ചത്.4 പേർക്ക് ഗുരുതര പരിക്കേറ്റു.പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ ട്രെസ്റ്റിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്.

കപ്പേളയിൽ വെടിക്കെട്ടിനിടെ പടക്ക സാമഗ്രികൾ സൂക്ഷിച്ചിരുന്ന പടക്കപ്പുരയിലേക്കു തീപടർന്നാണ് അപകടമുണ്ടായത്. രണ്ടു ദിവസമായി നടക്കുന്ന പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. വെട്ടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന അസീസി ക്ലബിലേക്ക് തീ പടർന്ന് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു.