കമിതാക്കൾ ട്രെയിൻ തട്ടി മരിച്ചനിലയിൽ

 

ആലുവ:ആലുവ തുരുത്തിൽ കമിതാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ശ്രീമൂലനഗരം കല്ലയം സ്വദേശി ഏത്താപ്പിളളി കുഞ്ഞൻ മകൻ രാഗേഷ് (29),നെടുവന്നൂർ അമ്പാട്ടുതറ ശ്രീകല (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

2 കുട്ടികളുടെ അമ്മയാണ് ശ്രീകല.ഇന്നലെ മുതൽ ഇവരെ കാൺമാനില്ലായിരുന്നു.ഇന്ന് രാവിലെയാണ് മരിച്ചനിലയിൽ കണ്ടത്.ആത്മഹത്യയാണെന്ന് കരുതുന്നു.

ബേബിയാണ് രാഗേഷിന്റെ മാതാവ്.ശ്രീക്കുട്ടൻ,ഹരിക്കുട്ടൻ എന്നിവരാണ് ശ്രീകലയുടെ മക്കൾ.