വിഷുകൈനീട്ടമായി ശ്രീക്കുട്ടിക്ക് ലഭിച്ചത് വീടെന്ന സ്വപ്നം

 

നെടുമ്പാശ്ശേരി: വിഷുകൈനീട്ടമായി ശ്രീക്കുട്ടിക്ക് ലഭിച്ചത് വീടെന്ന സ്വപ്നം. അന്‍വര്‍സാദത്ത് എംഎല്‍എ നടപ്പാക്കുന്ന ‘അമ്മക്കിളിക്കൂട്’ ഭവനപദ്ധതിയില്‍ 11 )0മത്തെ വീട് നെടുമ്പാശ്ശേരി തുരുത്തിശ്ശേരി സ്വദേശിനി സജിനിക്കും മകൾക്കുമാണ് നിര്‍മ്മിച്ച് നല്‍കിയത്.

പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരെ അനുമോദിക്കാന്‍ ആലുവയില്‍ സംഘടിപ്പിച്ച പ്രതിഭസംഗമത്തില്‍ പങ്കെടുത്തപ്പോഴും, താന്‍ ആദ്യാക്ഷരം കുറിച്ച ആലുവ എസ്എന്‍ഡിപി സ്കൂളിലെ ചടങ്ങില്‍ പങ്കെടുത്തപ്പോഴും സജിനിയുടെ മകള്‍ ശ്രീക്കുട്ടിയുടെ ജീവിതാവസ്ഥ അധ്യാപകരും, വിദ്യാര്‍ഥികളും, രക്ഷിതാക്കളും ജനപ്രതിനിധികളും എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

510 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച വീട് ശ്രീക്കുട്ടിക്കായി എം.എല്‍.എ നല്‍കുന്ന വിഷു സമ്മാനമായി സിനിമനടന്‍ ഹരിശ്രീ അശോകനാണ് താക്കോല്‍ കൈമാറിയത്. വീട് സ്പോണ്‍സര്‍ ചെയ്ത കറുകുറ്റി അഡ് ലകസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ എം.ഡി.സുതീഷ് പുഴക്കടവില്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. അന്‍വര്‍സാദത്ത് എംഎല്‍എ അധ്യക്ഷനായി.ച്ചു.

ആലുവ മണ്ഡലത്തിലെ ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൂര്‍ണിക്കര, കീഴ്മാട്, എടത്തല, കാഞ്ഞൂര്‍ എന്നീ പഞ്ചായത്തുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 10 ഭവനങ്ങള്‍ ഉടൻ കൈമാറുകയും, 17 വീടുകളുടെ നിര്‍മ്മാണം പുരോഗമിച്ച് വരുകയാണെന്നും എംഎല്‍എ അറിയിച്ചു.