കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്ക്‌ പച്ചക്കറി കയറ്റുമതി ചെയ്യുന്നതിൽ വൻ വർദ്ധനവ്

 

നെടുമ്പാശ്ശേരി : സംസ്ഥാനത്തെ മൂന്ന് വിമാനതാവളങ്ങളിൽ നിന്നായി ഗൾഫ് നാടുകളിലെ മലയാളികൾക്ക് വിഷു ആഘോഷിക്കുന്നതിനായി പച്ചക്കറി കയറ്റുമതി ചെയ്യുന്നതിൽ വൻ വർദ്ധനവ്. സംസ്ഥാനത്തിന്റെ മൂന്ന് വിമാനതാവളങ്ങളിൽ നിന്നായി 6000 ടൺ ലധികം പച്ചക്കറികൾ ഗൾഫിലേയ്ക്ക് മാത്രം വിഷു ആഘോഷിക്കുവാൻ കയറ്റുമതി ചെയ്യുന്നുണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നു മാത്രമായി 2429.70 ടൺ പച്ചകറികൾ ആണ് കയറ്റുമതി ചെയ്യുന്നത്.

കഴിഞ്ഞ രണ്ടാം തീയ്യതി ആരംഭിച്ച പച്ചക്കറി കയറ്റുമതി പതിമൂന്നാം തീയ്യതി വരെ തുടരും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും മാത്രം കഴിഞ്ഞ വർഷത്തേ വിഷു പച്ചക്കറി കയറ്റുമതിയിൽ 25 ശതമാനം വർദ്ധനവാണ്.ഉള്ളത് ജി എസ് ടി നടപ്പിലാക്കിയതിനു ശേഷം കേരളത്തിലെ മൂന്ന് വിമാനതാവളങ്ങളിലെ കാർഗോ വഴിയുള്ള കയറ്റുമതിയിൽ വൻ ഇടിവാണ് സംഭവിച്ചിരുന്നത്.എന്നാൽ  അപ്രതിക്ഷിതമായിട്ടാണ് വിഷുപ്രമാണിച്ചുള്ള പച്ചക്കറി കയറ്റുമതിയിൽ വർദ്ധനവ് ഉണ്ടായിട്ടുള്ളത്.

കേരളത്തിലെ മൂന്ന് വിമാനതാവളങ്ങളിലേയും കാർഗോ വഴിയുള്ള കയറ്റുമതിയിൽ ഇപ്പോൾ എഴുപത് ശതമാനവും പച്ചക്കറികളാണ് കയറ്റുമതി ചെയ്യുന്നത്.വിഷുപ്രമാണിച്ചുള്ള തിരക്ക് പ്രമാണിച്ചാണ് പ്രത്യേക ശീതികരിച്ച സംവിധാനം ഒരുക്കി ഗൾഫ് നാടുകളിലേയ്ക്ക് പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നത്.വിഷുവിന്റെ പ്രധാന ഇനങ്ങളായ കണിക്കൊന്ന , കണിവെള്ളരി , കണി ചക്ക , നേത്രക്കായ , മുരിങ്ങക്കായ , ചേമ്പ് , ചേന  എന്നിവയാണ് കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത്.

മാങ്ങ , വാഴത്തട്ട , വാഴ കഴമ്പ് , ചക്ക , ചക്കക്കുരു , തുടങ്ങിയവയും വിഷു പ്രമാണിച്ച് അധികമായി കയറ്റുമതി ചെയ്യുന്നുണ്ട്.സാധാരണ നിലയിൽ മുപ്പത്തിയഞ്ച് മുതൽ അറുപത്തിയഞ്ച് ശതമാനം വരെയാണ് ഗൾഫിലേയ്ക്ക് പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നത്.എന്നാൽ വിഷു പ്രമാണിച്ച് കഴിഞ്ഞ രണ്ട് മുതൽ എഴുപത് ശതമാനം കയറ്റുമതിയും പച്ചക്കറിയാണ് ജനറൽ വിഭാഗത്തിൽ വളരെ കുറച്ച് സാധനങ്ങളെ ഇപ്പോൾ കയറ്റുമതി ചെയുന്നുള്ളു.

ശീതികരിച്ച കാർഗോ വിമാനങ്ങളിൽ കേരളത്തിൽ നിന്ന് കൊണ്ടു പോകുന്ന പച്ചക്കറികൾക്ക് വൻ ഡിമാന്റാണ് കേരളത്തിൽ പച്ചക്കറികൾ വിഷരഹിതമാണന്നുള്ള വിശ്വാസമാണ് ഈ ഡിമാന്റിനു കാരണം.നാട്ടിൽ വിവിധ സഹകരണ സംഘങ്ങളും വഴി കൃഷി ചെയുന്ന പച്ചക്കറികളാണ് പ്രധാനമായും കയറ്റുമതിയ്ക്ക് ഉപയോഗിക്കുന്നത്.കൂടാതെ  മലബാർ മേഖലയിലെയും ആലപ്പുഴ , ഇടുക്കി , കോട്ടയം , പത്തനംത്തിട്ട ,എറണാകുളം ജില്ലകളിലേയും ഉൾപ്രദ്ദേശങ്ങളിൽ നിന്നുള്ള കർഷകരിൽ നിന്നും കയറ്റുമതിയ്ക്കായി പച്ചക്കറികൾ ശേഖരിക്കുന്നുണ്ട്.

കയറ്റുമതി ചെയുന്ന പച്ചക്കറികൾ ശേഖരിക്കുന്നതിന് മുൻപ് കർഷകർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കാറുണ്ട്. നാടൻ പച്ചക്കറികൾ വിമാനതാവള പരിസരങ്ങളിലെ ഗോഡൗണുകളിലെത്തിച്ച് പ്രത്യേകം പായ്ക്ക് ചെയ്താണ് ഗൾഫ് നാടുകളിലേയ്ക്ക് കൊണ്ടു പോകുന്നത്. ഓണത്തെ പോലെ വിഷുവിനും ഇലയിൽ ഭക്ഷണം കഴിക്കണമെന്ന നിർബധം കാരണം വാഴിലയ്ക്കും ഈ സമയത്ത് വൻ ഡിമാന്റാണ്.ഇടുക്കി ജില്ലയിലെ വാഴത്തോപ്പുകളിൽ നിന്നാണ് പ്രധാനമായും കയറ്റുമതിയ്ക്കായി വാഴിലകൾ കയറ്റുമതി ചെയ്യുന്നത്.

കേരള ഓർഗാനിക് എന്ന പ്രതേക പേരിലാണ് കേരളത്തിൽ നിന്നുള്ള പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നത്.കാർഷിക ശാസ്ത്രജ്ഞൻമാരുടെ മേൽനോട്ടത്തിൽ പരിശോധനകൾ പൂർത്തീകരിച്ച് സർട്ടിഫിക്കറ്റുകൾ നേടിയാണ് ഓർഗാനിക് പച്ചക്കറികൾ ഗൾഫ് നാടുകളിലെത്തിക്കുന്നത്.  കഴിഞ്ഞ രണ്ടിന് 131.7ടണും മൂന്നിന് 117.8ടണും നാലിന് 176 ടണും അഞ്ചിന് 157 sണും ആറിന് 158. 4 ടണും ഏഴിന് 156.2 ടണും എട്ടിന് 139.5 ടണും ഒൻപതിന് 141.2 ടണും പത്തിന് 162 ടണും പതിനൊന്നിന്ന് 200 ടണും പച്ചക്കറികൾ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ കാർഗോ വിഭാഗം വഴി അയിച്ചിട്ടുണ്ട്.

ദുബായ് , ഷാർജ ,സൗദി അറേബ്യ , അബുദാബി ,ബഹ്റൈൻ , ഖത്തർ ,കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേയ്ക്കാണ് പ്രധാനമായും കേരളത്തിൽ നിന്ന് പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നത്. ഓണവും വിഷുവും പ്രമാണിച്ച് പച്ചക്കറികൾ കയറ്റുമതി ചെയ്യുന്ന കാര്യത്തിൽ കേരളത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിന് വൻ വർദ്ധനവാണ് ഉള്ളത്.ഇത്തരം സന്ദർഭങ്ങളിൽ പച്ചക്കറികൾ സുരക്ഷിതമായി കയറ്റുമതി ചെയ്യുന്നതിന് പ്രത്യേക സംവിധാനങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ ഒരുക്കാറുണ്ട്.