സ്കൂട്ടറിന് പിന്നില്‍ ടോറസ് ഇടിച്ച് യുവതി മരിച്ചു

 

നെടുമ്പാശ്ശേരി: ദേശീയ പാതയിൽ അത്താണി എയർപ്പോർട്ട് ജംഗ്‌ഷനിലെ സിഗ്നലില്‍ നിര്‍ത്തിയ സ്കൂട്ടറിന് പിന്നില്‍ ടോറസ് ഇടിച്ച് ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതി മരിച്ചു. പാറക്കടവ് കരിപ്പാശ്ശേരി വൈമേലി ഗിരീഷിന്‍െറ ഭാര്യ രാഖിയാണ്  (31) മരിച്ചത്. അത്താണി അസീസി സ്കൂളിന് സമീപം വൈകുന്നേരം മൂന്നിനായിരുന്നു അപകടം നടന്നത്.

സിഗ്നല്‍ തെളിഞ്ഞയുടന്‍ സ്കൂട്ടർ മുന്നോട്ട് ഇടക്കുന്നതിനിടെ പിന്നില്‍ പാഞ്ഞ് വന്ന ടോറസ് സ്കൂട്ടറില്‍ ഇടിച്ചായിരുന്നു അപകടം.ഉടൻ ഓടി കൂടിയ നാട്ടുകാർ   അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരെ ദേശത്തെ ആശുപത്രിയിലത്തെിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.

പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചതിനു ശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .പോസ്റ്റുമാർട്ടം നടത്തിയതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും സംസ്കാരം.മക്കള്‍:ഗൗതം, ഗായത്രി.