സംസ്കൃത സർവകലാശാല കലോത്സവം ലോങ്ങ് മാർച്ചിന് തുടക്കമായി

 
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവം ലോങ്ങ് മാർച്ച് 2018ന് വർണശബളമായ ഘോഷയാത്രയോടെ തുടക്കമായി. കാലടി മുഖ്യകേന്ദ്രത്തിൽനിന്നും വിവിധ പ്രാ‍ദേശികകേന്ദ്രങ്ങളിൽനിന്നുമായി നിരവധി വിദ്യാർഥികൾ ഘോഷയാത്രയിൽ പങ്കെടുത്തു.
സർവ്വകലാശാല മുഖ്യ കലയും സംസ്കാരവും നിരവധി വെല്ലുവിളികൾ നേരിടുന്ന സമകാലീന ഇന്ത്യൻ സാഹചര്യങ്ങളെ മുൻനിർത്തി  നിരവധി നിശ്ചലദൃശ്യങ്ങളും നൃത്തങ്ങളും കലാജാഥയിൽ അവതരിപ്പിക്കപ്പെട്ടു.

ssus-2സർവകലാശാലയിൽ നടന്ന ചടങ്ങിൽ  സിനിമതാരം അനന്യ കലോത്സവം ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ കെ എം അഞ്ജുന അധ്യക്ഷയായി. സർവ്വകലാശാല  വൈസ്ചാൻസിലർ ഡോ.ധർമരാജ് അടാട്ട് , ടെൽക് ചെയർമാൻ അഡ്വ.എൻ.സി. മോഹനൻ, കവി വീരാൻകുട്ടി ,രജിസ്ട്രാർ ടി.പി.രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ക്ലാസിക്കൽ ഇൻസ്ട്രുമെന്‍റൽ സോളോ, ഗ്രൂപ്പ് ഓർക്കെസ്ട്രാ, വെസ്റ്റേൺ വോക്കൽ സോളോ, ഗ്രൂപ്പ് സോങ്ങ് വെസ്റ്റേൺ, സ്പോട് ഫോട്ടോഗ്രഫി, കാർട്ടൂൺ രചന എന്നീ മത്സരങ്ങൾ നടന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്‌സവത്തിൽ സർവകലാശാലയിലെ 9 കേന്ദ്രങ്ങളിലെ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.5 വേദികളിലായി 84 മത്‌സരങ്ങൾ അരങ്ങേറും