ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

 

കാലടി:മരോട്ടിച്ചോടിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.മരോട്ടിച്ചോട് കളപ്പാട്ടുകുടി അനിൽകുമാർ (42) ആണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ 9.30 നാണ് അപകടം നടന്നത്.ഉടൻ അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടിപ്പർ ഡ്രൈവറാണ് അനിൽകുമാർ.രജിതയാണ് ഭാര്യ.മക്കൾ:അഭിനവ്,അമൃത.