മാണിക്കമംഗലത്ത് കറുത്ത സ്റ്റിക്കർ

 

കാലടി:മാണിക്കമംഗലത്ത് വീട്ടിലെ ജനൽ ചില്ലിൽ കറുത്ത സ്റ്റിക്കർ കണ്ടെത്തി.പേര്യക്കുളം മേച്ചേരി റോസിയുടെ വീട്ടിലാണ് സ്റ്റിക്കർ കണ്ടത്.ഞായറാഴ്ച്ച രാവിലെയാണ് വീടിന് മുൻവശത്തെ ജനലിൽ സ്റ്റിക്കർ കാണുന്നത്.

black-sticker-2ദിവസവും ഇവർ ജനൽ തുടക്കുന്നതാണ് അപ്പോഴൊന്നും സ്റ്റിക്കർ കണ്ടിരുന്നില്ല.കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘമാണ് സ്റ്റിക്കറിനു പിന്നിലെന്ന ഭീതിയാലാണ് ഇവിടത്തുകാർ.സമീപത്തെ വീടുകളിൽ നിരവധി കുട്ടികളുണ്ട്‌.

കാലടി പോലീസെത്തി പരിശോധന നടത്തി.കഴിഞ്ഞമാസം ഇവിടങ്ങളിലെ പല വീടുകളിലും സ്റ്റിക്കർ ഒട്ടിച്ചതായി കണ്ടെത്തിയിരുന്നു