കോടനാട് അഭയാരണ്യത്തിൽ കരളലിയിപ്പിക്കുന്ന കാഴ്ച്ച

 

പെരുമ്പാവൂർ:കോടനാട് അഭയാരണ്യത്തിൽ നിന്നും കരളലിയിപ്പിക്കുന്ന കാഴ്ച്ചയാണ് പുറത്തുവരുന്നത്.മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന അഭയാരണ്യത്തിലെ മ്ലാവിന്റെ ശരീരത്തിലെ വൃണത്തിൽ നിന്നും കാക്ക മാംസം കൊത്തിവലിക്കുന്നു.വേദനകൊണ്ട് പുളയുകയാണ്‌ മ്ലാവ്‌.

kodanade-mlave-2ദിവസങ്ങളായി മ്ലാവിവിന് മുറിവ് പറ്റിയിട്ട്.എന്നാൽ വനം വകുപ്പ് അധികൃതർ മാത്രം ഇത് കണ്ടിട്ടില്ല.പെരുമ്പാവൂർ സ്വദേശി അമലാണ് ഈ ദുരവസ്ഥ പുറത്തെത്തിച്ചത്.വനം വകുപ്പിനോട് അമൽ കാര്യം പറഞ്ഞെങ്കിലും ജീവനക്കാരില്ലെന്നാണ് ഉദ്യോഗസഥർ പറഞ്ഞത്.

പാർപ്പിക്കാൻ കഴിയുന്നതിലും അതികം മൃഗങ്ങൾ ഇവിടെയുണ്ടെന്ന ആരോപണം നാട്ടുകാർ നേരത്തെ ഉന്നയിച്ചിരുന്നു.വേണ്ടത്ര ഡോക്ടർമാരും ഇവിടെയില്ല.മൃഗങ്ങൾ പരസ്പ്പരം ആക്രിമിച്ചപ്പോൾ ഉണ്ടായ മുറിവാണ് ഇതെന്ന് കരുതുന്നു.