സ്ഥലം അളക്കാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

 

കാലടി: കാലടിയിൽ പുതിയതായി നിർമിക്കുന്ന ബൈപ്പാസ് റോഡിന്‍റെയും പാലത്തിന്‍റെയും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം അളക്കാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ
തടഞ്ഞു. ചെങ്ങൽ പ്രേഷിതാരാം കോൺവെന്‍റിനു സമീപത്താണ് നാട്ടുകാർ തടഞ്ഞത്.

രാവലെ 11 മണിയോടെയാണ് റോഡ്‌സ് ആന്‍റ് ബ്രിഡ്ജസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി എത്തുകയായിരുന്നു.പ്രതിഷേധത്തെ തുടർന്ന് സ്ഥലം അളക്കാതെ ഉദ്യോഗസ്ഥർ മടങ്ങി.

kalady-news-bridgeനിലവിലുള്ള ശ്രീശങ്കര പാലത്തിൽ നിന്നും 45 ഡിഗ്രി ചെരിഞ്ഞാണ് പുതിയ പാലം നിർമിക്കുന്നത്. ഇത് ചിലരെ സഹായിക്കാനാണെന്ന് നാട്ടുകാർ പറയുന്നു. ചെരിഞ്ഞ പാലം അശാസ്ത്രീയവും, അധിക പണചിലവും, സമയനഷ്ടവും ഉണ്ടാക്കും. കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുക്കേണ്ടതായും വരും.

താന്നിപ്പുഴയിൽ നിന്നും ആരംഭിച്ച് മറ്റൂർ എയർപോർട്ട് റോഡിൽ അവസാനിക്കുന്ന വിധത്തിലാണ് പാലത്തിന്‍റെയും ബൈപ്പാസ് റോഡിന്‍റെയും അലൈമെന്‍റ്. ഇതിൽ അട്ടിമറി നടന്നിരിക്കുന്നതായി സ്ഥലം നഷ്ടപ്പെടുന്നവർ പറയുന്നു.

സമാന്തരപാലം നിലവിലെ പാലത്തിനു സമാന്തരമായി നിർമിക്കണമെന്നും,അശാസ്ത്രീയമായ പാലം നിർമാണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്ഥലം ഏറ്റെടുക്കുന്നതിന്‍റെ അളക്കൽ ആരംഭിച്ചത്.