ആലുവായിൽ മലമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു

 

ആലുവ: ആലുവ മാർത്താണ്ഡ വർമ്മ പാലത്തിനു സമീപം മലമ്പാമ്പ് മുട്ടയിട്ട് അടയിരിക്കുന്നതായി കണ്ടെത്തി .വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനേയും, മുട്ടകളേയും കൊണ്ടുപോയി.

പത്തടിയോളം നീളമുള്ളതാണ് പാമ്പ്. പുഴയ്ക്കരികിലെ കുറ്റിക്കാടിനോട് ചേർന്ന് 18 ഓളം മുട്ടകൾക്കാണ് അടയിരുന്നത്.കഴിഞ്ഞ ദിവസം ഇതിനോട് തൊട്ടടുത്തുള്ള ഫ്ളാറ്റിന്റെ കാർ പോർച്ചിൽ ഒരു മലമ്പാമ്പിനെ കണ്ടെത്തിയിരുന്നു.തുടർന്ന് പുഴയോരത്തെ കാട് വെട്ടിത്തളിച്ചപ്പോഴാണ് പാമ്പ് അടയിരിക്കുന്നത് കണ്ടെത്തിയത്.

aluva-snakeരണ്ട് വയസ് പ്രായമുള്ള ഈ പാമ്പ് ആദ്യമായാണ് മുട്ടയിട്ട് അടയിരിക്കുന്നതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. വനത്തിലാണെങ്കിൽ വളരെ കുറച്ച് മുട്ടകൾ മാത്രമാണ് വിരിയുകയൊള്ളു. മറ്റ് ജീവികൾ മുട്ട ഭക്ഷിക്കും.എന്നാൽ ജനവാസ കേന്ദ്രത്തിൽ ഇത്തരം ശല്ല്യമില്ലാത്തതിനാൽ മുഴുവൻ മുട്ടകളും വിരിയും.

രണ്ട് മാസം വേണ്ടിവരും മുട്ടകൾ വിരിയാൻ. അതിനു ശേഷം മലമ്പാമ്പിനേയും, കുഞ്ഞുങ്ങളേയും വനത്തിലേക്ക് തുറന്നു വിടും. അടയിരുന്ന സ്ഥലത്ത് ആൺ പാമ്പ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സമീപവാസികൾ സൂക്ഷിക്കണമെന്നും വനം വകുപ്പ് അധികൃതർ മുന്നറിപ്പ് നൽകി.