കാലടിയിൽ തകർന്ന സ്ലാബുകൾ യാത്രക്കാർക്ക് ഭീഷണി (VIDEO)

 

കാലടി: കാലടിയിലെ നടപ്പാതകളിൽ തകർന്ന കോൺക്രീറ്റ് സ്ളാബുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. മാസങ്ങളായി തകർന്നു കിടക്കുകയാണ് നടപ്പാതയിലെ സ്ളാബുകൾ. മലയാറ്റൂർ റോഡിലാണ് സ്ളാബുകൾ കൂടുതലായും തകർന്ന് കിടക്കുന്നത്.

പലതവണ ഇവിടെ യാത്രക്കാർ സ്ളാബിനിടയിൽപെട്ട് വീണ് അപകടങ്ങളും പറ്റിയിട്ടുണ്ട്. സമീപത്തെ വ്യാപാരികളാണ് ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത്. മലയാറ്റൂരിൽ പുതുഞായർ തിരുന്നാൾ നടക്കുന്നതിനാൽ നിരവധി തീർഥാടകരാണ് കാൽനടയായി ഈ നടപ്പാതയ്ക്ക് മുകളിലൂടെ പോകുന്നത്. രാത്രിയിൽ വെളിച്ചവും ഉണ്ടാകാറില്ല.

kalady-slabe-2യാത്രക്കാർ അപകടത്തിൽ പെടാതിരിക്കാൻ സമീപത്തെ വ്യാപാരികൾ ചാക്കും, പെട്ടികളും മറ്റും കൊണ്ട് തകർന്ന സ്ളാബുകൾ മറച്ചു വച്ചിരിക്കുകയാണ്. അപകടങ്ങൾ കൂടിയപ്പോൾ കുറച്ചു നാളുകൾക്ക് മുമ്പ് യാത്രക്കാർ പ്രതിഷേധവുമായി എത്തിയിരുന്നു. അന്ന് പേരിന് ചില സ്ളാബുകൾ മാത്രം മാറ്റി സ്ഥാപിച്ചു.

കാലടിയിലെ തകർന്ന സ്ളാബുകൾ എല്ലാം മറ്റി സ്ഥാപിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ തുളസി പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തകർന്ന സ്ളാബുകൾ നീക്കം ചെയ്ത് പുതിയത് സ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യാത്രക്കാരും വ്യാപാരികളും പറഞ്ഞു.