ആശ്വാസവാക്കുകളുമായി പി.രാജീവ് അരുൺ രാജിന്‍റെ വീട്ടിലെത്തി

 

അങ്കമാലി: മസ്തിഷ്ക മരണത്തേത്തുടർന്ന് ഏഴ് പേർക്ക് അവയവദാനം നടത്തിയ അരുൺ രാജിന്‍റെ വീട്ടിൽ മുൻ എംപിയും സിപിഎം ജില്ലാ സെക്രട്ടറിയുമായ പി.രാജീവ് എത്തി. അരുൺ രാജിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം നൽകിയ പിതാവ് രാജനെയും മാതാവ് സീതയേയും പി. രാജീവ് ആശ്വസിപ്പിച്ചു.

അങ്കമാലി വേങ്ങൂർ അംബേദ്കർ കോളനിയിലെ അരുണിന്‍റെ വിട്ടിലെത്തിയ പി.രാജീവിനൊപ്പം ടെൽ‌ക് ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ, അങ്കമാലി മുൻസിപ്പൽ ചെയർപേഴ്സൺ എം.എ. ഗ്രേസി, സിപിഎം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ഐ.കുര്യക്കോസ്, വാർഡ് കൗൺസിലർ ലേഖ മധു, സിപിഎം നേതാക്കളായ ടി.പി ദേവസിക്കുട്ടി, പി.വി.മോഹനൻ , ജീമോൻ കുര്യൻ തുടങ്ങിയവരും ഉണ്ടായിരുന്നു.