ഭാരതകേസരി മന്നത്ത് പത്മനാഭൻനൃത്ത സംഗീതശില്പം കാണികൾക്ക് ദൃശ്യവിസ്മയമായി

 

കാലടി : എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അവതരിപ്പിച്ച നൃത്തശില്പം ആയിരങ്ങൾക്ക് ആവേശം പകർന്ന ദൃശ്യവിരുന്നായിരുന്നു. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ ത്യാഗോജ്വലമായ ജീവിതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നൃത്തസംഗീതശില്പത്തിൽ ഭരതനാട്യം,മോഹനിയാട്ടം,കേരള നടനം, അർദ്ധശാസ്ത്രീയനൃത്തം, എന്നിവയ്‌ക്കൊപ്പം പുരാതന ക്ഷേത്രകലകളായ ഓട്ടൻ തുള്ളൽ, പടയണി, കോലംതുള്ളൽ എന്നിവ രംഗത്ത് മിന്നിമറഞ്ഞു.

MANNATH-2തെക്കൻ കേരളത്തിലെ ഏതാനും ഭദ്രകാളീ ക്ഷേത്രത്തിൽ മാത്രം നടന്ന് വരുന്ന പടയണി കോലം തുള്ളൽ വേദിയിൽ നിറഞ്ഞാടിയപ്പോൾ കാണികൾക്ക് അത് നവ്യാനുഭവമായി. മന്നത്തിന്റെ ബാല്യം, യൗവനം, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള ശക്തമായ പോരാട്ടം, നായർ ഭൃത്യജനസംഘം രൂപീകരണം, സത്യപ്രതിജ്ഞാചടങ്ങ്, മതസൗഹാർദ്ദനത്തിനുള്ള ആഹ്വാനം,സംഘടനയുടെ വളർച്ച എന്നിവയെല്ലാം മനോഹരദൃശ്യങ്ങളിലൂടെ നൃത്താവിഷ്‌ക്കാരത്തിൽ നിറഞ്ഞ് നിന്നു.

മതസാഹോദര്യത്തിനായി മന്നത്തിന്റെ തന്നെ ശബ്ദത്തിലുള്ള ഭാരതകേസരിയുടെ ആഹ്വാനത്തോടെയാണ് നൃത്തശില്പം പൂർണ്ണമാകുന്നത്. ഒന്നരമണിക്കൂർ നീണ്ട് നിൽക്കുന്ന നൃത്തശില്പത്തിൽ 20 നർത്തകികളും 4 കഥാപാത്രങ്ങളും നായർ കരപ്രമാണിമാരും, ഓട്ടൻ തുള്ളൽ, പടയണ ണി കലാകാരൻമാരും രംഗത്ത് എത്തിയിരുന്നു.

MANNATH-3ഭാരതകേസരി വേഷത്തിലെത്തിയ മന്നത്ത് പത്മനാഭനെ നിറഞ്ഞകയ്യടിയോടെയാണ് ജനം എതിരേറ്റത്ത്. മന്നംജയന്തിയോടനുബന്ധിച്ച് ചങ്ങനാശ്ശേരി പെരുന്നയിൽഅവതരിപ്പിച്ച് പ്രശംസ നേടിയ നൃത്തശില്പം കാലടിയിൽ അവതരിപ്പിക്കുന്നതിന് കാലടി കരയോഗം മുൻകൈ എടുത്തപ്പോൾ സമീപ കരയോഗങ്ങളിൽ നിന്നും സമുദായാംഗങ്ങളുടെ സഹായ സഹകരണങ്ങൾ നൽകി.

എൻ.എസ്.എസ് ആലുവതാലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പ്രൊ. കെ.എസ്.ആർ പണിക്കരും, കാലടി കരയോഗം പ്രസിഡന്റ്‌
രാധാകൃഷ്ണനും ചേർന്ന് നൃത്തപരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യസഹായി ഇ.ആർ. രാധാകൃഷ്ണൻ നായരേയും സംഗീതസംവിധായകൻ എം.എസ് ഉണ്ണികൃഷ്ണനേയും ചടങ്ങിൽ ആദരിച്ചു.