മലയണ്ണാൻ നാട്ടിലെത്തിയത് കൗതുകമായി

 

കാലടി: വേനൽ ചുട് കനത്തതോടെ വെള്ളവും ഭക്ഷണവും തേടി മലയണ്ണാൻ നാട്ടിലെത്തി.മാണിക്കമംഗലം പുളിയേലിപ്പടിയിലെ അമ്പാടത്ത് രാജുവിന്റെ വീട്ടിലെ മരക്കൊമ്പിലാണ് മലയണ്ണാൻ വിരുന്നെത്തിയത്.

അസാമാന്യ വലുപ്പുമുള്ള മലയണ്ണാൻ മനുഷ്യരെ കണ്ടെങ്കിലും മരങ്ങളിലെ കായ്കനികൾ തേടി മരച്ചില്ലകളിൽ ഓടിനടന്നത് കുട്ടികൾക്ക് ഏറെ രസം പകർന്നു.തൊണ്ടി പഴവും, അത്തികായകളും, പച്ച മാങ്ങയും മലയണ്ണാൻ രുചിച്ചു.

മണിക്കമംഗലം ചിറയോട് ചേർന്ന ഫലവൃക്ഷങ്ങൾ തിങ്ങിനിൽക്കുന്ന പ്രദേശത്ത് വേനലിലും കുളിർ പറ്റി നിൽക്കുന്നതിനാൽ മയിൽ, മലയണ്ണാൻ, കുരങ്ങ് മരപ്പടി, തുടങ്ങിയ ജീവികളും, വിവിധ പക്ഷികളും നിത്യസന്ദർശകരാണ്.