മലയാറ്റൂർ തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു 

പെരുമ്പാവൂർ: അകനാടിൽ മലയാറ്റൂർ തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു.

അകനാട് എടവനക്കാവിന് സമീപം റോഡിലെ പാലത്തിന്റെ കൈവരി തകർത്ത് വാഹനം 30 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ടവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.