നക്ഷത്ര ആമക്കച്ചവടം : മൂന്നു പേര്‍ കൂടി അറസ്റ്റില്‍. 

കാലടി: നക്ഷത്ര ആമകളെ കച്ചവടം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നു പേരെ കൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശികളായ കോട്ടൂളി പറയഞ്ചേരി മഹിളത്താഴം ശാരദാനിവാസില്‍ സന്ദീപ് (28), വേങ്ങേരി കണ്ണാടിക്കല്‍ ശ്വേതാംബരി വീട്ടില്‍ സൂരജ് (25), ചേവായൂര്‍ പൊറ്റാക്കാട്ട് പറമ്പ് ധനുറാം (28) എന്നിവരാണ് പിടിയിലായത്.

മാള അന്നമനടയില്‍ വച്ച് എറണാകുളം സ്വദേശികള്‍ക്ക് രണ്ട് നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാലു പേരെ തൃശ്ശൂര്‍ ഫോറസ്റ്റ് ഫ്‌ളൈയിങ് സ്‌ക്വാഡ് നേരത്തേ പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശികളായ അനില്‍കുമാര്‍, ബെന്‍സണ്‍, അരുണ്‍, വിജീഷ്‌കുമാര്‍ എന്നിവരാണ് മുമ്പ് അറസ്റ്റിലായത്.

മുഖ്യപ്രതി കോഴിക്കോട് ഗോവിന്ദപുരം സ്വദേശി നിഥിന്‍ നാരായണനും.ആമകളെ വാങ്ങാനെത്തിയതെന്നു കരുതുന്ന തൃപ്പൂണിത്തുറ സ്വദേശി മനോജും മനോജും ഒളിവിലാണ്. ആമകളെ എവിടെ നിന്നാണ് വാങ്ങിയതെന്ന് അന്വേഷിക്കുന്നുണ്ട്.