മലയാറ്റൂർ ഭക്തജന സാന്ദ്രം:പീഢാനുഭവ സ്മരണയിൽ വിശ്വാസികൾ (VIDEO)

 

മലയാറ്റൂർ: യേശുവിന്റെ പീഢാനുഭവത്തിന്റെയും,കുരിശുമരണത്തിന്റെയും ഓർമകളുമായി കുരിശുമുടിയും പരിസരവും വിശ്വാസികളാൽ നിറഞ്ഞു.ദുഖവെള്ളി ദിനത്തിൽ വൻ തിരക്കാണ് കുരിശുമുടിൽ അനുഭവപ്പെടുന്നത്.

ഭക്തർ നോമ്പുനോറ്റ് വലിയ മരകുരിശുമേന്തിയാണ് മലകയറാനെത്തുന്നത്.ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും കാൽ നടയായി എത്തുന്നവരുമുണ്ട്.

യേശുവിന്റെ പീഢാനുഭവ സ്മരണകൾ അനുസ്മരിപ്പിക്കുന്ന 14 സ്ഥലങ്ങളിലും പ്രാർത്ഥന നടത്തി നേർച്ചയർപ്പിച്ചാണ് ഭക്തർ മലകയറുന്നത്.