കാലടിയിൽ സപ്ലൈകോ അടച്ചുകാലടി: ഈസ്റ്റർ ദിവസങ്ങൾ അടുത്തപ്പോൾ തുടർച്ചയായി സപ്ലൈകോയുടെ കാലടിയിലെ പലചരക്ക് വിൽപ്പന കേന്ദ്രം അടച്ചിട്ടത് ജനങ്ങളെ ദുരിതത്തിലാക്കി.കോടതിക്ക്സ മീപം പ്രവർത്തിക്കുന്ന സപ്ലൈകോയാണ് തുടർച്ചയായ ദിവസങ്ങളിൽ അടച്ചിട്ടിരിക്കുന്നത്.

സ്റ്റോക്കെടുപ്പ് പ്രമാണിച്ച് 28 മുതൽ 3 വരെ അവധിയായിരിക്കുമെന്ന ബോർഡ് സപ്ലൈകോയുടെ ഷട്ടറിൽ ഒട്ടിച്ചു വച്ചിട്ടുണ്ട്. 3 എന്നത് തിരുത്തി 2 എന്നാക്കി മാറ്റിയിട്ടുമുണ്ട്. എന്നാൽ ചൊവ്വാഴ്ച്ച മുതൽ അടച്ചിട്ടിരിക്കുകയാണെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.

ദൂരെ സ്ഥലങ്ങളിൽ നിന്നാണ് പലരും സാധനങ്ങൾ വാങ്ങാൻ എത്തുന്നത്. ഇവിടെ വരുമ്പോഴാണ് അടച്ചിട്ടിരിക്കുകയാണെന്ന് മനസിലാകുന്നത്.ഏറെ നേരം കാത്തിരുന്നതിനു ശേഷം ആളുകൾ മടങ്ങി പോവുകയാണ്.

ഈസ്റ്റർ ദിനത്തിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തുന്നവരാണ് പലരും. തിരക്കുള്ള ദിവസങ്ങളിൽ സപ്ലൈയ്ക്കോ അടച്ചിടുന്നതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്.