നക്ഷത്ര ആമകളുമായി 4 പേർ പിടിയിൽ (VIDEO )

 

അങ്കമാലി:വിപണിയിൽ കോടികൾ വിലമതിക്കുന്ന നക്ഷത്ര ആമകളുമായി നാലുപേരെ തൃശൂർ ഫോറസ്റ്റ് ഫൈ്‌യിങ്ങ് സ്‌ക്വാട് പിടികൂടി.

ആലുവ വാപ്പാലക്കടവിൽ അരുൺ (34), കോഴിക്കോട് പുല്ലാനം പാറ പുത്തൻപുരയിൽ അനിൽകുമാർ (28), മുകുന്ദപുരം കൊച്ചുകടവ് താഴത്തുപുറത്ത് വിജീഷ്കുമാർ (39), എറണാകുളം തുരുത്തിപുറം തിരുമ്മാശേരി ബെൻസൻ (28) എന്നിവരാണു പിടിയിലായത്.

star-aama-2രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മാളയിൽ നിന്നുമാണ് പ്രതികൾ പിടിയിലാകുന്നത്.രണ്ട് നക്ഷത്ര ആമകളാണ്‌ ഇവരുടെ കൈവശം ഉണ്ടായിരുന്നത്.രണ്ട് പേർ ഓടി രക്ഷപ്പെട്ടു.പ്രതികൾ വന്ന എത്തിയോസ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

7 ലക്ഷം രുപ ഇടനിലക്കാർക്ക് ലഭിക്കുന്ന വിതത്തിൽ വിൽപ്പനയ്ക്കായാണ്‌ ഇവർ ആമകളെ കൊണ്ടുവന്നത്.സോഷ്യൽ മീഡിയ വഴിയാണ് വിൽപ്പന നടത്തിയിരുന്നത്.പ്രതികളെ ഏഴാറ്റുമുഖം ഫോറസ്റ്റ് ഓഫീസിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തു.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന അന്വേഷണത്തിലാണ് വനപാലകർ.