ജെറിൻ പോളിനിത് രണ്ടാം ജന്മം 

കാലടി: മൂക്കന്നൂർ സ്വദേശി കൈപ്രമ്പാടൻ വിട്ടിൽ ജെറിൻ പോളി നിത് രണ്ടാം ജന്മം. ജീവൻ തിരികെ തന്ന ദൈവത്തിന്റെ കരങ്ങളായി മാറിയ സജീവിന്റെ വീട്ടിലെത്തി ജെറിൻ പോളും അമ്മ ഏലമ്മയും നന്ദി പറഞ്ഞ് മടങ്ങി.

രണ്ടാഴ്ച കാലത്തെ ആശുപത്രി ചികിത്സക്കു ശേഷമാണ് ജെറിൻ പോൾ മലയാറ്റൂരിലെ മുല്ലശ്ശേരി വിട്ടിൽ സജീവനെ കാണാൻ അമ്മയ്ക്കൊപ്പം എത്തിയത്. നന്ദി വാക്കുകൾ കരച്ചിലായി മാറിയ പ്പോൾ സജീവ് ഏലമ്മയെ ആശ്വസിപ്പിച്ചു.ഇക്കഴിഞ്ഞ മാർച്ച് നാലിനാണ് ജെറിൻ പോളും,രണ്ട് സുഹൃത്തുകളുമായി മലായാറ്റൂരിലെത്തുന്നത്.

വിനോദ സഞ്ചാരത്തിനിടെ പെരിയാറിലെ ആറാട്ട് കടവ് ഭാഗത്ത് ഇവർ കുളിക്കാനിറങ്ങി.നിറയെ പാറ കെട്ടുകളും, ചുഴികളുമുള്ള പുഴയിലെ ശക്തമായ ഒഴുക്കിൽ കാൽ വഴുതി ജെറിൻ പോൾ ചുഴിയിൽ അകപ്പെടുകയായി രുന്നു. നീന്തൽ വശമുണ്ടായിരുന്നെങ്കിലും കൈകാലുകൾ കുഴഞ്ഞ് മുങ്ങി താണത് കുട്ടുകാർ കണ്ടിരിന്നില്ല.

ഈ സമയം ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ സജീവനോട് കടവിൽ അലക്കി കൊണ്ടിരുന്ന സ്ത്രി വിവരം പറയുകയായിരുന്നു.ഉടനെ സജീവൻ പുഴയിലേക്കിറങ്ങി ചുഴിയിലേക്ക് താഴ്ന്ന പോയ ജെറിൻ പോളി നെ പുറത്തെടുത്തപ്പോഴെക്കും, ബോധം നഷ്ടപ്പെട്ടിരുന്നു.

ഹൃദയമിടിപ്പ് നിലച്ച ജെറിൻ പോളിന് സജീവൻ കൃത്രിമ ശ്വാസം നൽകി തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു.ഇതിനിടെ വായിൽ നിന്നും നുരയും പതയും വന്നതോടെ കൂട്ടുകാരും പരിഭ്രാന്തിയിലായി.

സജീവിന്റെ സമയോചിത ഇടപെടലിലൂടെ ജെറിൻ പോൾ ശ്വാസം എടുക്കാൻ തുടങ്ങി. തുടർന്ന് രാജഗിരി ആശുപത്രിയിൽ എത്തിച്ചു. കൃത്രിമ ശ്വാസം നൽകി അപകടത്തിൽപ്പെട്ടയാളെ ജീവനിലേക്ക് കരകയറ്റിയ സജീവനെ നിരവതി പേരാണ് അഭിനന്ദിക്കാനെത്തുന്നത്‌.