മനുഷ്യര്‍ തമ്മില്‍ എങ്ങനെയെല്ലാം വേര്‍തിരിവ് ഉണ്ടാക്കാമെന്ന ചിന്തയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് : മന്ത്രി സുനില്‍കുമാര്‍ 

കാലടി: മനുഷ്യര്‍ തമ്മില്‍ എങ്ങനെയെല്ലാം വേര്‍തിരിവ് ഉണ്ടാക്കാമെന്ന ചിന്തയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. കാലടി ആദിശങ്കര എന്‍ജിനിയറിങ്ങ് കേളേജില്‍ നടന്ന എന്‍ എസ് എസ് ടെക്നിക്കല്‍ സംസ്ഥാന വാര്‍ഷിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് സമൂഹത്തില്‍ കുറ്റവാസന കൂടിയിരിക്കുകയാണ്.കൂട്ടം ചേര്‍ന്നാണ്  ഇപ്പോള്‍ മനുഷ്യനെ ആക്രമിക്കുന്നത്.നൂറോളം പേര്‍ചേര്‍ന്ന് ഒരു വ്യക്തിയെ എന്തിന്‍റെ പേരിലായാലും ആക്രമിക്കുന്നത് എന്തോ ഒരു അപകടം നമൂഹത്തില്‍ നടക്കുന്നതിന്‍റെ ലക്ഷണമാണ്.മതങ്ങളും നവോത്ഥാന നായകന്‍മാരും മനസുനന്നാവാന്‍ പഠിപ്പിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇത്തരം തിരിച്ചടികള്‍ സമൂഹത്തില്‍ ഉണ്ടായിരിക്കുന്നതിനെ പറ്റിയാണ് പുതിയ തലമുറ പഠിക്കേണ്ടത്.

മനസു നന്നാവുകയാണ് ഏറ്റവും പ്രധാപ്പെട്ടകാര്യം.പക്ഷേ മനസു നന്നാകുന്നില്ല.മത ചിന്തകര്‍ എന്‍റെ മതമാണ് ഏറ്റവും നല്ലമതമെന്നും മറ്റുളളത്  മോശമാണെന്നും പഠിപ്പിച്ചാല്‍ ഒരിക്കലും നമ്മുടെ മനസ് നന്നാകില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

sunilkumar-2ചടങ്ങില്‍  എന്‍ എസ് എസിന്‍റെ വിവിധ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു.റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ തുളസി മുഖ്യ പ്രഭാഷണം നടത്തി.

ടെക്നിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.കെ പി ഇന്ദിര ദേവി, ഐ.വി സോമന്‍, അഡ്വ. കെ ആനന്ദ് ,ഡോ. പി സി നീലകണ്ഠന്‍, അബ്ദുള്‍ ജബ്ബാര്‍ അഹമദ്, കെ എന്‍ അജി, കെ ടി എല്‍ദോസ്, സിജോ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ച്ച ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ കാഞ്ഞൂര്‍,കാലടി ഗ്രാമപഞ്ചായത്തുകളിലെ കുളങ്ങള്‍ വൃത്തിയാക്കും.