കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പിക്കപ് വാന്‍ ഡ്രൈവര്‍ മരിച്ചു 

അങ്കമാലി :ദേശിയ പാതയിൽ കരിയാടിന് സമീപം  കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പിക്കപ് വാന്‍ ഡ്രൈവര്‍ മരിച്ചു. ബസ് യാത്രക്കാര്‍ക്കും പരുക്കേറ്റു. ഉദയംപേരൂര്‍ സൗത്ത് പറവൂർ മൂത്തംകാട്ടില്‍ സുനിലാണ് (49) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12ന് കരിയാട് പൊന്നംപറമ്പ് ഭാഗത്തായിരുന്നു അപകടം.

മിനറല്‍ വാട്ടര്‍ കമ്പനിയിലെതാണ് വാന്‍.  അങ്കമാലിയിലേക്ക് വാട്ടര്‍ ജാറുകളുമായി വരുമ്പോള്‍ മുന്നില്‍ പോവുകയായിരുന്ന കാര്‍ പൊടുന്നനെ യു.ടേണ്‍ തിരിഞ്ഞു. അതോടെ വാന്‍ നിയന്ത്രണം വിട്ട് മീഡിയനില്‍ കയറി വീഴുകയും മറുവശത്തെ റോഡിലൂടെ വന്ന ബസ് ഇടിച്ച് കയറുകയും ചെയ്തു. സ്റ്റിയറിങ് നെഞ്ചില്‍ അമര്‍ന്ന് തല്‍ക്ഷണം സുനില്‍ മരിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് അഗ്നിശമന സേനയെത്തി വാന്‍ വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. അപകടത്തത്തെുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. ബസിലെ യാത്രക്കാരായ മശ്ഹൂദ് (37),  കെ.ജയപാല്‍ (37), സജു ജോസഫ് (54), റിജോ സേവ്യര്‍ (28) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അങ്കമാലി എല്‍.എഫ്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു