പാറപ്പുറം ഭാഗങ്ങളിൽ ലഹരി ഉപയോഗം വ്യാപകമാകുന്നു

കാഞ്ഞൂർ : പാറപ്പുറം തിരുനാരായണപുരം പ്രദേശങ്ങളിൽ കഞ്ചാവ് ഉൾപ്പെടെയുളള ലഹരി വസ്തുക്കളുടെ  ഉപയോഗം വ്യാപകമാകുന്നു. പുഴയോരം കേന്ദ്രീ കരിച്ചാണ് കൂടുതൽ ലഹരി ഉപയോഗം നടക്കുന്നത്.അവധി ദിവസങ്ങളിൽ രാവിലെ മുതൽ പാതിരാത്രിവരെ ഇത്തരത്തിൽ ഉപയോഗം നടക്കുന്നു.

ദൂരെ സ്ഥലങ്ങളിൽ നിന്നും ചെറുപ്പക്കാർ ഇവിടെ വന്നുപോകുന്നുണ്ട്.പാറപ്പുറം-വല്ലം കടവ് , തിരുവലംഞ്ചുഴി ലിഫ്റ്റ് ഇറിഗേഷൻ, എസ്.എൻ.ഡി.പി. ശ്മശാനം ,തിരുനാരായണപുരം പമ്പ് ഹൗസ്, ക്ഷേത്രത്തിന്റെ ആറാട്ടുകടവ് എന്നീ ഭാഗങ്ങളിലാണ് കൂടുതലായും ഇത്തരക്കാർ താവളമാക്കിയിരിക്കുന്നത്.ഇതു മൂലം പുഴയിൽ സ്ത്രീകൾക്ക് കുളിക്കാനും കഴിയുന്നില്ലെന്ന പരാതിയുണ്ട്.

20 വയസ്സിൽ താഴെ പ്രായമുള്ള ചെറുപ്പക്കാരാണ് കുടുതലായും ലഹരി വസ്തുക്കൾ ഉപലയാഗിക്കുന്നത്.മയക്കുമരുന്നുകൾ വരെ ഉപയോഗിച്ച സിറിഞ്ചുകൾ പല ഭാഗങ്ങളിൽ കണ്ടതായി നാട്ടുകാർ പറയുന്നു.

യുവാക്കളെ വഴിതെറ്റിക്കുന്ന ഈ പ്രവണത ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലായെന്നും അടിയന്തിരമായി ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകണമെന്നും ബിജെപി 54-ാം ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു.

നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. കാഞ്ഞൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.എൻ.അശോകൻ മുഖ്യപ്രഭാഷണം നടത്തി. അജയൻ പറക്കാട്ട്, എൻ.വി. ഹരിദാസ്, ബി. ശ്രീകുമാർ, കെ.കെ. സുകുമാരൻ, കെ.ആർ. ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.