കാലടിയിൽ നോക്കുകുത്തിയായി ജലസംഭരണി
കാലടി: കാലടിയിൽ നോക്കുകുത്തിയായി ജലസംഭരണി. മലയാറ്റൂർ റോഡിൽ സംസ്കൃത സർവ്വകലാശാലയ്ക്ക് മുൻപിലാണ് ഉപയോഗശൂന്യമായ ജലസംഭരണി സ്ഥിതി ചെയ്യുന്നത്. സംഭരണിയും പ്രദേശവും കാട് പിടിച്ചു കിടക്കുകയാണ്. വെള്ളം കെട്ടിക്കിടന്ന് കൊതുകുശല്യവും രൂക്ഷമായിരിക്കുകയാണ്.

കാലടിയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ചതാണ് ജലസംഭരണി . പുഴയിൽ നിന്നും സംഭരണിയിൽ വെള്ളം നിറച്ച് പൈപ്പുകൾ വഴിയാണ് വീടുകളിലേക്കും മറ്റും എത്തിച്ചിരുന്നത്.എന്നാൽ പിന്നീട് ഈ സംഭരണിയുടെ പ്രവർത്തനം നിർത്തലാക്കി.

ഏകദേശം പത്ത് വർഷത്തോളമായി ഉപയോഗശൂന്യമായിട്ട്.സംഭരണി പൊളിച്ചു മാറ്റണമെന്ന് പലതവണ കാലടിക്കാർ ആവശ്യപ്പെട്ടിരുന്നതാണ്.സംഭരണി പൊളിച്ചു മാറ്റിയാൽ ഇവിടെ റോഡിന് വീതി കൂടും. നിരവധി വാഹനങ്ങളും, യാത്രക്കാരും, സർവ്വകലാശാലയിലേക്ക് പോകുന്നവരും ഇതിലൂടെയാണ് പോകുന്നത്.

ഇനിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട സടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.