ജോണിയെ കുരിശുമുടിയിലെത്തിച്ച് തെളിവെടുത്തു (VIDEO)

മലയാറ്റൂര്‍: കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തികൊലപ്പെടുത്തിയ കപ്യാരായിരുന്ന ജോണിയെ കുരിശുമുടിയിലെത്തിച്ച് തെളിവെടുത്തു.വ്യാഴാഴ്ച്ച രാവിലെ 6 മണിയോടെയാണ് തെളിവെടുപ്പ് നടത്തിയത്.

ഫാ.തേലക്കാട്ടിനെ ആക്രമിച്ചത് എങ്ങനെയെന്ന്‌ ജോണി പോലീസിനോട് വിശദീകരിച്ചു.അച്ചനെ കുത്താൻ കത്തിയെടുത്ത സ്ഥലവും മറ്റും ജോണി പോലീസിനു കാട്ടി നൽകി.നാട്ടുകാരുടെ ഭാഗത്തുനിന്നും പ്രതിഷേധങ്ങൾ ഉണ്ടാകാതിരിക്കനാണ് രാവിലെ തന്നെ ജോണിയെ തെളിവെടുപ്പിന് എത്തിച്ചത്.

രണ്ട് ദിവസത്തെക്കാണ് പോലീസ് ജോണിയെ കസ്റ്റിയിൽ വാങ്ങിയിരിക്കുന്നത്‌ സിഐ സജിമാർക്കോസ്,എസ് ഐ എൻ എ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

ഈ മാസം ഒന്നാം തീയതി ഉച്ചയ്ക്ക് 12 മണിയോടെയാണ് ജോണി ഫാ. സേവ്യർ തേലക്കാട്ടിനെ കുരിശുമുടിൽ ആറാം സ്ഥലത്തുവച്ച് കുത്തി കൊലപ്പെടുത്തിയത്.കപ്യാർ ജോലിയിൽ നിന്നും പിരിച്ചുവിട്ടതാണ് കൊലപാതകത്തിനു കാരണം