പാറമടയിലേക്ക് ടിപ്പർ മറിഞ്ഞ് ഡ്രൈവർ മരിച്ചു

 

പെരുമ്പാവൂർ:വേങ്ങൂർ കൊമ്പനാട് വെട്ടുവളവിൽ പാറമടയിലേക്ക് ടിപ്പർ മറിഞ്ഞ് ഡ്രൈവർ മരിച്ചു.കാഞ്ഞൂർ പാറപ്പുറം പ്ലാമറ്റത്തുകുടി വീട്ടിൽ റഫീഖ് (38)ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്.പ്രവർത്തനം നിലച്ച പാറമടയിലേക്കാണ് ടിപ്പർ മറിഞ്ഞത്.

സ്കൂൾ ബസിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം നടന്നത്.ഫയർഫോഴ്‌സും സ്‌കൃൂബ ടീമും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.വാഹനത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു മൃതദേഹം.ഏകദേശം 100 അടിയോളം താഴ്ച്ചയുണ്ടായിരുന്നു പാറമടയ്ക്ക്‌.

അബദുൾ റഹിമാനാണ് പിതാവ്.ഭാര്യ റംസിയ.ഒന്നര വയസുളള മകനുണ്ട്.