റോഡ് നിർമ്മാണോദ്ഘാടനം

 
കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡ് കുറ്റിലക്കരയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പള്ളിത്താഴം-കുറ്റിലക്കര പാടം റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ തുളസി അധ്യക്ഷതവഹിച്ചു.പഞ്ചായത്തംഗങ്ങളായ മെർളി ആന്റണി,പി.വി. സ്റ്റാർളി,മുൻ പഞ്ചായത്തംഗം എം.ഒ. ആന്റണി,കാലടി ഫാർമേഴ്‌സ് ബാങ്ക് ഭരണസമിതിയംഗം കെ,.ഡി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കായി 48 ലക്ഷംരൂപ അനുവദിച്ചീട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ 20 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടക്കും. മൂന്ന് മീറ്റർ വീതിയിൽ 66 മീറ്റർ നീളത്തിൽ 1.25 മീറ്റർ ഉയരത്തിലുമാണ് റോഡ് നിർമ്മിക്കുന്നത്.20 വീട്ടുകാർക്ക് പദ്ധതി പ്രയോജനപ്പെടും. രണ്ട് വർഷങ്ങൾകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും.