പിണറായി സർക്കാർ സമസ്ത മേഖലയിലും സമ്പൂർണ്ണ പരാജയം:പി പി തങ്കച്ചൻ

 

കാലടി: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തണമെന്നും ഷുഹൈബിന്റെ കൊലപാതകംസി ബി ഐ അന്വേഷിക്കണമെന്നും യു.ഡി.എഫ് കൺവീനർ പി പി തങ്കച്ചൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. യു ഡി എഫിന്റെ അങ്കമാലി നിയോജകമണ്ഡലം രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംരാരിക്കുകയായിരുന്നു പി പി തങ്കച്ചൻ.

വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതി മുട്ടുന്നു.നിരപരാധികളായ മനുഷ്യർ നിഷ്‌ക്കരുണം കൊലചെയ്യപ്പെടുന്നു.യുഡിഎഫ് സർക്കാർ കാലത്ത് തുടങ്ങിവച്ച വൻകിട വികസന പ്രവർത്തനങ്ങൾ വഴിമുട്ടി നിൽക്കുകയാണ്‌.സംസ്ഥാന സർക്കാർ നിഷ്‌ക്രിയമാകുന്ന ദയനീയ കാഴ്ച കണ്ട് കേരളജനത അത്ഭുതപ്പെട്ട് നിൽക്കുന്നു. ഇത്തരത്തിലുള്ള ജനവിരുദ്ധ സമീപനങ്ങൾ സംസ്ഥാന സർക്കാർതിരുത്തിയേമതിയാകൂ എന്നും പി പി തങ്കച്ചൻ ആവശ്യപ്പെട്ടു.

നിയോജകമണ്ഡലംയു.ഡി.എഫ്കൺവീനർ മാത്യുതോമസ് അദ്ധ്യക്ഷത വഹിച്ചു.യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ, എം എൽഎ മാരായ റോജി എം ജോൺ, അൻവർ സാദത്ത്, മുൻ എം.എൽ.എ പി ജെ ജോയി തുടങ്ങിയവർ സംസാരിച്ചു.