ആദിശങ്കരയിൽ ദ്വിദിന ടെക്‌നിക്കൽ ഫെസ്റ്റ് 
കാലടി: ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ മെക്കാനിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല തല ദ്വിദിന ടെക്‌നിക്കൽ ഫെസ്റ്റിവൽ നടന്നു. കേപ് ഡയറക്ടർ ഡോ. ശശികുമാർ ഉദ്ഘാടനം ചെയ്തു. അമേരിക്കയിൽ നിന്നുള്ള പ്രൊഫ. കെന്നത്ത് ഷൂൾസ് മുഖ്യപ്രഭാഷണം നടത്തി.

7 വിഭാഗത്തിൽ നടത്തിയ വർഷോപ്പുകളിൽ കേരളത്തിലെ വിവിധ എൻജിനീയറിംഗ് കോളജിൽ നിന്നുള്ള 600 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. 15 ഇനത്തിൽ ടെക്‌നിക്കൽ മത്സരങ്ങളും 10 ഇനത്തിൽ ജനറൽ മത്സരങ്ങളും സംഘടിപ്പിച്ചു. മത്സരങ്ങളിൽ 400 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ജീപ്പ് മഡ് റൈസ് ഒരു മുഖ്യആകർഷണമായിരുന്നു. പ്രത്യേകം തയ്യാറാക്കിയ ട്രാക്കിൽ 27 ജീപ്പുകൾ മത്സരത്തിൽ പങ്കെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജോർജ് തോമസ് മഡ്‌റൈസ് ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളത്തിൽ ആദ്യമായാണ് ഒരു എൻജിനീയറിംഗ് കോളജിൽ ഇത്തരത്തിലുളള ചലഞ്ച് സംഘടിപ്പിക്കുന്നത്.

പ്രിൻസിപ്പാൾ ഡോ: പി സി നീലകണ്ഠൻ, മെക്കാനിക്കൽ വിഭാഗം മേധാവി പ്രൊ. കെ കെ എൽദോസ്, പ്രൊ. മുഹമ്മദ് ഷിയാസ് വിദ്യാർത്ഥികളായ സജ്ഞയ് മേനോൻ, അമൽ എന്നിവർ നേതൃത്വം നൽകി.