കാലടി ടൗണിൽ വൻ കുഴികൾ (VIDEO) 

കാലടി:കാലടി ടൗണിൽ മലയാറ്റൂർ റോഡിൽ വൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നു.ഒരാഴ്ച്ചയോളമായി ഇവിടെ കുഴികൾ രൂപപ്പെട്ടിട്ട്. ഇതുവരെയും കുഴികൾ അടയ്ക്കാൻ അധികൃതൾ തെയ്യാറായിട്ടില്ല.

ചെറിയ കുഴിയായിരുന്നു.ഇത് പിന്നീട് വലിയ കുഴികളായി.ജലവിതരണ പൈപ്പും പൊട്ടിയിട്ടുണ്ട്.ഇത് മൂലം കുഴികളിൽ വെളളം നിറഞ്ഞുകിടക്കുകയാണ്.വാഹനങ്ങൾ കുഴിയിൽ ചാടുപ്പോൾ ചെളിവെളളം യാത്രക്കാരുടെ ദേഹത്ത് പതിക്കുകയാണ്.നിരവധി യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന റോഡായിട്ടും കുഴികൾ അടയ്ക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവും ശക്മായിട്ടുണ്ട്‌

9 കോടി രൂപ ചിലവിൽ ബിഎംബിസി നിലവാരത്തിൽ നിർമ്മിച്ച റോഡിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.