കാലടിയെ സ്‌നേഹിച്ച കാഞ്ചികാമകോടി മഠാധിപതി (VIDEO)

കാലടി: കാലടിയെ എറെ സ്‌നേഹിച്ച വ്യക്തിയാണ് സമാധിയായ കാഞ്ചികാമകോടി മഠാധിപതി സ്വാമി ജയേന്ദ്രസരസ്വതി.ഒരു സ്‌ക്കുളും,ശങ്കരാചര്യരുടെ ചരിത്രം ഉൾക്കൊളളുന്ന ആദിശങ്കര കീർത്തി സതംഭവും ജയേന്ദ്രസരസ്വതി കാലടിയിൽ സ്ഥാപിച്ചു.

ജയേന്ദ്രസരസ്വതിയ്ക്കു മുൻപ് മഠാധിപതിയായിരുന്ന ചന്ദ്രശേഖര സരസ്വതിയുടെ ആഗ്രഹപ്രകാരമാണ് കാലടിയിൽ സ്തംഭം സ്ഥാപിച്ചത്. 1976 ലായിരുന്നു സതംഭത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1978 ൽ ഉദ്ഘാടനം നടത്തി. രാഷ്ട്രപതിയായിരുന്ന നീലംസഞ്ജീവ റെഡ്ഡിയാണ് സ്തംഭത്തിന്‍റെ ഉദ്ഘാടനം നടത്തിയത്.

11 നിലകളാണ് സ്തംഭത്തിനുളളത്. 152 അടി ഉയരവുമുണ്ട്. ശങ്കരാചാര്യരുടെ പാദുക പ്രതിഷ്ഠയും, ശിവപാർവ്വതി പ്രതിഷ്‌ഠയും ഇവിടെയുണ്ട്. ജാതി മതഭേദമന്യ ആർക്കും ഇവിടെ ദർശനം നടത്താം. സ്തംഭത്തിന്‍റെ 25 മത് വാർഷികത്തിൽ അങ്കമാലിയിൽ നിന്നും കാൽനടയായാണ് സ്വാമി കലടിയിൽ എത്തിയത്.

swami-22003 ൽ കാലടിയിൽ കാഞ്ചികാമകോടി പബ്ലിക്‌ സ്‌ക്കൂളും സ്ഥാപിച്ചു. എൽകെജി മുതൽ പ്ലസ് വൺ വരെ ഇവിടെ ക്ലാസുകളുണ്ട്. അടുത്ത അധ്യായനവർഷം മുതൽ പ്ലസ്റ്റു ആരംഭിക്കും. 728 വിദ്യാർഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു. 36 അധ്യാപകരും, 8 അനധ്യാപകരും ഇവിടെയുണ്ട്. സ്‌ക്കൂളിനോട് പ്രത്യേക താത്പര്യവും സ്വാമിക്കുണ്ടായിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും സ്വാമി കാലടിയിൽ എത്തുമായിരുന്നു. കേരളത്തിൽ എത്തിയാൽ കാലടിയിലും വരും.

കാലടിയോട് പ്രത്യക സ്‌നേഹം കാണിച്ചിരുന്നതായി കാലടിക്കാർ പറയുന്നു. എന്തെങ്കിലും ആവശ്യമുമായി അരെങ്കിലും വന്നാൽ മനോവിഷമത്തോടെ പറഞ്ഞുവിടരുതെന്ന നിർബന്ധവും സ്വാമിക്കുണ്ടായിരുന്നു. 2017 ഏപ്രിൽ 30 നാണ് അവസാനമായി സ്വാമി കാലടി സന്ദർശിച്ചത്. അടുത്തമാസം കാലടി സന്ദർശിക്കാനിരിക്കെയാണ് അദ്ദേഹം സമാധിയായത്.