ആദിശങ്കര ചാമ്പ്യൻമാർ 
കാലടി: എടത്തല കെഎംഇഎ എൻജിനിയറിങ്ങ് കോളേജിൽ നടന്ന അഖിലകേരള ഇന്റർ കോളേജിയേറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജ് ചാമ്പ്യൻമാരായി. ഫൈനലിൽ ചൂണ്ടി ഭാരത്മാത കോളേജിനെയാണ് ആദിശങ്കര പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റുചെയ്ത ആദിശങ്കര 183 റൺസുനേടി. ഭാരത്മാത കോളേജ് 78 റൺസിനു പുറത്താവുകയായിരുന്നു. ആദിശങ്കരയിലെ രാഹുൽ കൃഷ്ണ മാൻ ഓഫ് ദി മാച്ചും, ശരത് പ്രസാദ് മാൻ ഓഫ് ദി സീരിസും നേടി.

വിജയിച്ചെത്തിയ ടീമിന് ആദിശങ്കരയിൽ സ്വീകരണം നൽകി. മാനേജിങ്ങ് ട്രസ്റ്റി അഡ്വ:കെ.ആനന്ദ്, ട്രസ്റ്റി കെ എസ് നീലകണ്ഠഅയ്യർ, പ്രിൻസിപ്പാൾ ഡോ:പി സി നീലകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. 25 ഓളം പ്രമുഖ കോളേജുകൾ മത്‌സരത്തിൽ പങ്കെടുത്തു.