തിരുനാരായണപുരം ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠ നടന്നു (VIDEO)

കാഞ്ഞൂർ:പാറപ്പുറം തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠ നടന്നു. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ നകർണ് രാമൻ നമ്പൂതിരിയുടേയും ബ്രഹ്മശ്രീ മഠസ്സി വാസുദേവൻ നമ്പൂതിരിയുടേയും മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.തുടർന്ന് അന്നദാനം, സ്ഥല പൂജ, മണ്ഡപത്തിൽ അത്താഴ പൂജ എന്നിവയുണ്ടായിരുന്നു.

28 ന് രാവിലെ 4.30 മുതൽ തത്വ ഹോമം, തത്വ കലശ പൂജ, ഹോമകലാശാഭിഷേകങ്ങൾ, തത്വകലാശാഭിഷേകം, ഉച്ച പൂജ, പരകലശാഭിഷേകം, കുംഭേശകലശാഭിഷേകം. ബ്രഹ്മ കലശാഭിഷേകം, ശ്രീഭൂതബലി,പ്രസാദവിതരണം, അന്നദാനം എന്നിവയുണ്ടാകും.