തിരുനാരായണപുരം ക്ഷേത്രത്തിൽ ഗരുഡ വാഹനത്തിന് സ്വീകരണം നൽകി (VIDEO)

 

കാഞ്ഞൂർ:പാറപ്പുറം തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ കൊടിമരത്തിൽ സ്ഥാപിക്കുന്നതിനുളള ഗരുഡ വാഹനത്തിന് സ്വീകരണം നൽകി. 26 ന് രാവിലെ 6.45 നും 7.45 ന് ഇടയിൽ ധ്വജ പ്രതിഷ്ഠ നടക്കും തുടർന്ന് അന്നദാനം, വൈകീട്ട് 6 മുതൽസ്ഥല പൂജ, മണ്ഡപത്തിൽഅത്താഴ പൂജ.

27 ന് രാവിലെ 5 മുതൽമണ്ഡപത്തിൽ, മുള പൂജ, പ്രയാച്ചിത്ത ഹോമം, സ്വശാന്തിഹോമം, വൈകുന്നേരം 5.30 മുതൽകുംഭേശകർക്കരി പൂജ, ബ്രഹ്മകലശപൂജ, പരികലശ പൂജ, അധിവാസഹോമം, മണ്ഡപത്തിൽഅത്താഴ പൂജ, 28 ന് രാവിലെ 4.30 മുതൽതത്വഹോമം, തത്വകലശ പൂജ, ഹോമകലാശാഭിഷേകങ്ങൾ, തത്വകലാശാഭിഷേകം, ഉച്ച പൂജ, പരകലശാഭിഷേകം, കുംഭേശകലശാഭിഷേകം. ബ്രഹ്മ കലശാഭിഷേകം, ശ്രീ ഭൂത ബലി, പ്രസാദവിതരണം, അന്നദാനം, എന്നിവയുണ്ടാകും.

ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ നകർണ് രാമൻ നമ്പൂതിരിയുടേയും,ബ്രഹ്മശ്രീ മഠസ്സി വാസുദേവൻ നമ്പൂതിരിയുടേയും മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.