സിപിഐ(എം) കാഞ്ഞൂരിൽ പച്ചക്കറി കൃഷി ആരംഭിച്ചു (VIDEO)

 

കാലടി : കാഞ്ഞൂർ തേപ്പാടൻ കര പാടശേഖരത്തിലെ രണ്ടേക്കർ സ്ഥലത്ത് സിപിഎമിന്റെ നേതൃത്വത്തിൽ പഞ്ചക്കറി കൃഷി ആരംഭിച്ചു.ബാംബു കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ് കൃഷി ഉദ്ഘാടനം ചെയ്തു.

പയർ, വെണ്ട, ചീര, വഴുതന, തക്കാളി, മത്തൻ, കുമ്പളം എന്നിവയാണ് നട്ടത്. പ്രാദേശിക കൃഷിക്കാരായ ജോർജ്ജ് തേനായൻ, ചിദംബരൻ എന്നിവരാണ് സൗജന്യമായി കൃഷി സ്ഥലം പാർട്ടിക്ക് നൽകിയത്.

എം.ജി. ഗോപിനാഥ് കെ.പി. ബിനോയ്,ടി.ഐ.കണ്ണപ്പൻ,കെ.കെ.പ്രഭ,പി. അശോകൻ,ജിനിൽ കെ. താനത്ത്,എ.എ. സന്തോഷ്,കൃഷി ഓഫീസർ എൽസ തുടങ്ങിയവർ പങ്കെടുത്തു