കാലടി സമാന്തരപാലം എൽ.ഡി.എഫ്. ജനങ്ങളെ വിഢികളാക്കാൻ ശ്രമിക്കുന്നു : റോജി.എം.ജോൺ

 

കാലടി: കാലടി സമാന്തര പാലത്തിലെ ഇടതുപക്ഷ രാഷ്ട്രീയം പുറത്തുകൊണ്ടുവരുന്നതിനും, സി.പി.എം. അക്രമരാഷ്ട്രീയത്തിൽ പ്രതിഷേധിച്ചും കോൺഗ്രസ് കാലടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടിയിൽ പ്രതിഷേധയോഗം നടത്തി. റോജി.എം.ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

കാലടി പാലവും ബൈപാസും നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എൽ.ഡി.എഫ്. ജനങ്ങളെ വിഢികളാക്കുവാൻ ശ്രമിക്കുകയാണെന്ന് എം.എൽ.എ. പറഞ്ഞു. പാലവും ബൈപാസും നിർമ്മിക്കുന്നതിനള്ള നടപടികൾ സ്വീകരിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള കല്ലിടൽ നടപടികളിൽ നിന്നും എൽ.ഡി.എഫ്. പിൻമാറണം.

മുൻപുള്ള അലൈൻമെന്റിൽ നിന്നും മാറ്റം വന്നതോടെ എസ്റ്റിമേറ്റിൽ മാറ്റം വരികയും തുക വർദ്ധിക്കുകയും ചെയതു. ഈ തുകക്കുള്ള ഭരണാനുമതി ലഭ്യമാക്കിയിട്ടില്ല. സ്ഥലം അളന്നു തിട്ടപ്പെടുത്തി ഏറ്റെടുക്കൽ നടപടി സ്വീകരിക്കണം. ഇതൊന്നും ചെയ്യാതെ എം.എൽ.എയെ കുറ്റം പറയുന്ന രാഷ്ട്രീയ അൽപ്പത്തരമാണ് ഇടതുപക്ഷം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നടത്തുന്ന കൊലയും അക്രമവും അവസാനിപ്പിക്കാൻ സി.പി.എം. തയ്യാറാകണം. മട്ടന്നൂരിൽ ഷുഹൈബിന്റെ അരുംകൊല സി.പി.എം. കലയാളി പാർട്ടിയാണെന്ന് അടിവരയിടുന്നു. ശ്രീഭൂതപുരത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ.വി. വിജയകുമാറിന്റെ വീട്ടിൽ അതിക്രമിച്ചുകയറി എസ്.എഫ്.ഐ. നടത്തിയ ആക്രമണം സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന് മറ്റൊരുദാഹരണമാണെന്നും യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ അൻവർ സാദത്ത് എം.എൽ.എ. പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് സാംസൺ ചാക്കോ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗങ്ങളായ പി.ജെ. ജോയി, അഡ്വ. ഷിയോ പോൾ, ഡി.സി.സി. സെക്രട്ടറിമാരായ കെ.പി. ബേബി, മാത്യു തോമസ്, അഡ്വ. കെ.വി. ജേക്കബ്, അഡ്വ. കെ.ബി. സാബു, ബിജു ആബേൽ ജേക്കബ്, പി.വി. സജീവൻ, ചന്ദ്രശേഖരവാര്യർ, ഷൈജോ പറമ്പി,

മണ്ഡലം പ്രസിഡന്റുമാരായ പോൾസൺ കാളാംപറമ്പൻ, സിജു ഈരാളി, ബി.വി. ജോസ്, കെ.വി. ജോസ്, കെ.സി. ബേബി,ബ്ലോക്ക് വൈസ്പ്രസിഡന്റ്മാരായ രാജൻ പല്ലൂർ, ടി.പി. ജോർജ്, കെ.ജെ. പോൾ മാസ്റ്റർ, മഞ്ഞപ്ര പഞ്ചാത്ത് പ്രസിഡന്റ് ചെറിയാൻ തോമസ്,

മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷെർളി ജോസ്, ബ്ലോക്ക് ജനറൽ സെക്രട്ടറി ഷൈജൻ തോട്ടപ്പിള്ളി  എന്നിവർ പ്രസംഗിച്ചു.