ശ്രീമൂലനഗരത്ത് വീട്ടിൽ കയറി ആക്രമണം (VIDEO)

 

ശ്രീമൂലനഗരം:ശ്രീമൂലനഗരത്ത് ഒരു സംഘം ആളുകൾ വീട്ടിൽ കയറി ആക്രമണം നടത്തി. ശ്രീമൂലനഗരം എംപ്ലാശ്ശേരി വീട്ടിൽ വിജയകുമാറിന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്.ചൊവ്വാഴ്ച്ച വെളുപ്പിന് 2 മണിയോടെയാണ് സംഭവം നടന്നത്.

വിജയകുമാറിനും, ഭാര്യ ഉഷയ്ക്കും, അമ്മ അംബുജാക്ഷിയമ്മയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. വീടിന്റെ മതിൽ ചാടിക്കടന്ന സംഘം ആദ്യം വിജയകുമാറിനെയാണ്  ആക്രമിച്ചത്.തുടർന്ന് ഉഷയേയും,അംബുജാക്ഷിയേയും ആക്രമിക്കുകയായിരുന്നു.

ശബ്ദം കേട്ട് എത്തിയ നാട്ടുകാർ അക്രമിസംഘത്തെ പിടികൂടി പോലിസിൽ ഏൽപ്പിച്ചു.എസ്എഫ്‌ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നില്ലെന്ന് വിജയകുമാർ പറഞ്ഞു.മകൻ വൈശാഖിനെ ആക്രമിക്കുന്നതിനായാണ് സംഘം എത്തിയത്.

കാലടി ശ്രീശങ്കര കോളേജിലെ കെഎസ്‌യു പ്രവർത്തകനായിരുന്നു വൈശാഖ്.കോഴ്‌സ് പൂർത്തിയാക്കിയ വൈശാഖ് സർട്ടിഫിക്കേറ്റ് വാങ്ങുന്നതിനായി കഴിഞ്ഞ ദിവസം കോളേജിൽ പോയിരുന്നു.അന്ന്‌ വൈശാഖും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.