സംസ്കൃത സർവകലാശാലയെ അടുത്തറിഞ്ഞ് നാട്ടുകാർ (VIDEO)

 

കാലടി: പുറമെനിന്ന് കണ്ടും കേട്ടും മനസിലാക്കിയിട്ടുളള സംസ്‌കൃതസർവകലാശാലയെ അടുത്തറിഞ്ഞ് നാട്ടുകാർ. സംസ്ഥാന സർക്കാരിന്റെ ശാസ്ത്രയാൻ പദ്പതി പ്രകാരമാണ് പൊതുജനങ്ങൾക്ക് സർവകലാശാലയുടെ പ്രവർത്തനങ്ങൾ അടുത്തറിയാൻ അവസരമൊരുക്കിയത്.

പദ്ധതിയുടെ ഭാഗമായി അഖിലകേരള ചിത്രരചന മത്‌സരം, തത്‌സമയ ചിത്രപഠനക്ലാസുകൾ, ചിത്ര പ്രദർശനം, നൃത്ത, സംഗീത പ്രകടനങ്ങൾ, ഡിപ്പാർട്ടുമെന്‍റ് സന്ദർശനങ്ങൾ, സ്ത്രീ സാമൂഹ്യ പദവിശിൽപശാല എന്നിവ പൊതുജനങ്ങൾക്കായി ഒരുക്കിയിരുന്നു.നിരവധി നാട്ടുകാരും, സമീപത്തെ സ്‌കൂളുകളിലെ വിദ്യാർഥികളും സർവകലാശാല സന്ദർശിച്ചു.

മുതിർന്നവരും കുട്ടികളും ഒരേ കൗതുകത്തോടെ സർവകലാശാലയുടെ പ്രവർത്തനങ്ങൾ അധികൃതരിൽ നിന്നും ചോദിച്ചറിഞ്ഞു. പൊതുജനങ്ങളുടെ സംശയനിവാരണത്തിനായി ഒരുകൂട്ടം അധ്യാപകരും, ജീവനക്കാരും, സർവകലാശാല വിദ്യാർഥികളും സജീവമായതോടെ സന്ദർശകർക്ക് മറക്കാനാകാത്ത അനുഭവമായി.

ssus-shastriyan-3ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്‍റിന്‍റെ നേതൃത്വത്തിൽ നടന്ന എക്‌സിബിഷനും, ആക്രമണങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളും എങ്ങനെ രക്ഷപ്പെടാമെന്ന പ്രകടനും സർവശലാലെത്തിയവർക്ക് ഉപകാരപ്രദമായി. രക്ഷപ്പെടാനുളള ചില അടവുകളും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു.

ശാസ്ത്രയാന്‍റെ ഭാഗമായി ദൃശ്യ കലാവിഭാഗം എറോണ എന്ന പേരിൽ ചിത്ര പ്രദർശനം ഒരുക്കി. ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ പെയിന്‍റിങ്ങ്, മ്യൂറൽ പെയിന്‍റിങ്ങ്, ഗ്രാഫിക്സ് ആർട്ട്, ശിൽപങ്ങൾ എന്നിവ പ്രദർശനത്തിൽ ഉണ്ടായിരുന്നു.

ssus-shastriyan-2സ്‌കൂൾ വിദ്യാർഥികൾക്കായി അഖില കേരളാടിസ്ഥാനത്തിൽ ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിരുന്നു. എൽപി, യുപി, ഹൈസ്‌കൂൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിരുന്നു മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നടുന്നവർക്ക് 5000, 3000, 2000 എന്ന ക്രമത്തിൽ ക്യാഷ് അവാർഡും,മെമെന്‍റോയും സർട്ടിഫിക്കറ്റും നൽകും.