ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പോലീസ്‌ പിടികൂടി

 

അങ്കമാലി:അയ്യമ്പുഴയ ഉപ്പുകല്ല് ഭാഗത്ത്‌ അതിർത്തി തർക്കത്തെ തുടർന്ന് ഉണ്ടായ അടിപിടിയൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പോലീസ്‌ പിടികൂടി. സഹോദരങ്ങളായ അയ്യമ്പുഴ കിലുക്കൻ വീട്ടിൽ ജോസ്(43) ദേവസിക്കുട്ടി (50) എന്നിവരാണ് പിടിയിലായത്.

കാളാമ്പറമ്പൻ ജോസ് (70) ആണ് മരിച്ചത് .ഞായറാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. അയൽ വാസികളാണ് ഇവർ. സ്ഥലം നിരപ്പാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്‌ അടിപിടിയിൽ കലാശിച്ചത്.

ജോസിന്റെ തലയ്ക്കാണ് അടിയേറ്റത്‌. എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച്ച രാവിലെ മരിക്കുകയായിരുന്നു.പ്രതികളെ കാലടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

സിഐ സജി മാര്‍ക്കോസ്,എസ്‌ഐ സി പി ഹാപ്പി പോലീസുകാരായ മിഥുന്‍,വിനോദ്,സജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌