തിരുനാരായണപുരം ക്ഷേത്രത്തിൽ നവീകരണകലശം ആരംഭിച്ചു (VIDEO)

കാഞ്ഞൂർ:പാറപ്പുറം തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ നവീകരണകലശം ആരംഭിച്ചു.നവീകരണ കലശത്തിന്റെ ഭാഗമായി പുനരുദ്ധാരണ പ്രവർത്തനം നടത്തിയ ക്ഷേത്രം ഭാരവാഹികളിൽനിന്നും തന്ത്രി ബ്രഹ്മശ്രീ മഠസ്സി വാസുദേവൻ നമ്പൂതിരി ഏറ്റുവാങ്ങി.28 വരെയാണ് ചടങ്ങുകൾ നടക്കുന്നത്.

ധ്വജ പ്രതിഷ്ഠയും പുന: പ്രതിഷ്ഠയും ഇതോടനുബന്ധിച്ച് നടക്കും. 25 ന് രാവിലെ 6.45 നും 7.45 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ പുന: പ്രതിഷ്ഠയും, 26 ന് രാവിലെ 6.45 നും 7.45 ന് ഇടയിൽ ധ്വജ പ്രതിഷ്ഠയും നടക്കും.

ക്ഷേത്രം തന്ത്രിമാരായ നകർണ് രാമൻ നമ്പൂതിരിയുടേയും ബ്രഹ്മശ്രീ മഠസ്സി വാസുദേവൻ നമ്പൂതിരിയുടേയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.