മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് തുടക്കമായി

 
കാലടി: മലയാറ്റൂർ മഹാഇടവക സമൂഹത്തിന്‍റെ മലകയറ്റത്തോടെ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് തുടക്കമായി.മലയാറ്റൂർ, കാടപ്പാറ, സെബിയൂർ, ഇല്ലിത്തോട് എന്നി ഇടവകളുടെ നേതൃത്വത്തിലാണ് മല കയറിയത്.

അടിവാരത്തിലെ മാര്‍തോമശ്ലീഹായുടെ കപ്പേളയില്‍ ഒത്തുചേര്‍ന്ന് പ്രാര്‍ഥനയ്ക്കു ശേഷമായിരുന്നു മലകയറ്റം.മലയാറ്റൂര്‍ പള്ളി വികാരി ഫാ. ജോണ്‍ തേയ്ക്കാനത്ത് മുഖ്യ കാർമികനായിരുന്നു.കുരിശിന്റെ വഴി ചെല്ലിയായിരുന്നു മലകയറ്റം.മാര്‍തോമ മണ്ഡപത്തില്‍ മാര്‍തോമശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠ നടത്തി.തുടർന്ന് കുരിശുമുടിയിൽ വിശുദ്ധ കുർബ്ബാന നടന്നു.

കുരിശുമുടിയിൽ തീർത്ഥാടന ദിവസങ്ങളിൽ വിശുദ്ധ കുർബ്ബാനകൾ ഉണ്ടാകും.കൂടാതെ തീർത്ഥാടന കാലത്ത് വൈദീകർക്ക് കരിശുമുടിയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കാനുള്ള പ്രത്യേക സൗകര്യവും തെയ്യാറാക്കിയിട്ടുണ്ട്.രാത്രി കാലങ്ങളിൽ മല കയറാൻ തീർത്ഥാടന പാതയിൽ വിപുലമായ വൈദ്യുതീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.ഏപ്രിൽ 8 നാണ് തിരുന്നാൾ