കടുവ ആക്രമിച്ച കാട്ടുപോത്ത് ഇടമലയാർ കനാലിൽ വീണ് ചത്തു (VIDEO)

 

മലയാറ്റൂർ:ഇല്ലിത്തോട് ഭാഗത്ത് ഇടമലയാർ കനാലിൽ കാട്ടുപോത്ത് വീണ് ചത്തു.വെള്ളിയാഴ്ച്ച രാവിലെയാണ് കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയത്.

കടുവ ഓടിച്ചു കൊണ്ടുവന്നതാകാം ഇതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞൂ.കടുവ ആക്രമിച്ചതിന്റെ പാടുകൾ ശരീരത്തിലുണ്ട്.7 വയസ് പ്രായമുണ്ട് കാട്ടുപോത്തിന്.ഏകദേശം 500 കിലോയോളം തൂക്കവുമുണ്ട്.

നാട്ടുകാരും,വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ജെസിബി ഉപയോഗിച്ച് ജഡം കനാലിൽ നിന്നും പുറത്തെടുത്തു.പോസ്റ്റുമാർട്ടത്തിനു ശേഷം കുഴിച്ചിട്ടു.

mlave-2നിരവധി മൃഗങ്ങളാണ് ഇത്തരത്തിൽ ഇടമലയാർ കനാലിൽ വീഴുന്നത്.വീണുകഴിഞ്ഞാൽ രക്ഷപ്പെടാനും കഴിയാറില്ല.ഫയർഫോഴ്സും, വനപാലകരും, നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലാണ് മൃഗങ്ങളെ കരയ്ക്ക് എത്തിക്കുന്നത്‌.

30 അടിയോളം താഴ്ച്ചയുണ്ട് ഇടമലയാർ കനാലിന്. 6 അടിയോളം വെള്ളവും കനാലിലുണ്ടാകും. കനാലിൽ മൃഗങ്ങൾ അകപ്പെട്ടു പോയാൽ രക്ഷപ്പെടുക പ്രയാസമാണ്.ചില സമയങ്ങളിൽ വെള്ളത്തിന് ഒഴുക്കും കൂടുതലായിരിക്കും.

കനാലിൽ നിന്ന് മുകളിലേക്ക് കയറുന്നതിന് കൈവരികൾ ഇല്ലാത്തത് കൊണ്ട് മുഗങ്ങളെ മുകളിലേക്ക് കയറ്റാനും സാധിക്കാറില്ല.കോൺക്രീറ്റ് ഭിത്തിയിലൂടെ കുടുക്കിട്ട് വലിച്ചാണ് കനാലിൽ അകപ്പെട്ട മൃഗങ്ങളെ മുകളിലെത്തിക്കുന്നത്.

mlaveമണിക്കൂറുകളോളം വെള്ളത്തിൽ കിടക്കുന്നതിനാൽ മൃഗങ്ങൾ അവശരായിട്ടുണ്ടാകും.
ഇത് മൂലം ചെന്നായ മുതലായവ ഇവയെ ആക്രമിക്കാനും സാധ്യതയുണ്ടെന്ന് വനപാലകരും പറയുന്നു. കനാലിൽ കൈവരികൾ സ്ഥാപിക്കണമെന്ന് പല തവണ ഇവിടുത്തുകാർ ആവിശ്യപ്പെട്ടിരുന്നതാണ്.