മാധവൻ മാഷിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകി

 

കാലടി:അധ്യാപകനും സഹകരണ മേഖലയിലെ പ്രമുഖനുമായിരുന്ന അന്തരിച്ച പിരാരൂർ പൈനുങ്കൽ വീട്ടിൽ ഉന്റ്യ മാധവന്റെ (86) മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടു നൽകി.

ഇടപ്പിളളി,ആലുവ,പെരുമ്പാവൂർ,നായത്തോട് എന്നീ സ്‌ക്കൂളുകളിൽ ദീർഘകാലം അധ്യാപകനായിരുന്നു.കാലടി ഫാർമേഴ്‌സ് ബാങ്കിലെ മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു മാധവൻ.

മരണ ശേഷം മൃതദേഹം അമൃത ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികൾക്ക് വിട്ടു നൽകുന്നതിനുളള സമ്മത പത്രം നൽകിയിരുന്നു.ആഴ്ച്ചകൾക്ക് മുമ്പ് ഇക്കാര്യം തന്റെ അടുത്ത സുഹൃത്തിനെ അറിയിക്കുകയും ചെയ്തിരുന്നു.അന്ത്യ കർമ്മങ്ങൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിനു നൽകി.

പരേതയായ ശ്യാമള ടീച്ചറാണ് ഭാര്യ.മക്കൾ:മധു മാധവൻ,മിനി മാധവൻ.മരുമക്കൾ:ബിന്ദു മധു,ദിലീപ് കുമാർ,