അത്യപുർവ്വ ചടങ്ങുകൾക്കൊരുങ്ങി പാറപ്പുറം തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രം

 

കാഞ്ഞൂർ: അത്യപുർവ്വ ചടങ്ങുകൾക്കൊരുങ്ങി പാറപ്പുറം തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രം.വർഷങ്ങളോളം ശോചനീയമായ ക്ഷേത്രം നാട്ടുകാരുടെ ശ്രമഫലമായി പുനരുദ്ധാരണ പ്രവർത്തനത്തിനു ശേഷം തന്ത്രി ക്ഷേത്രം ഏറ്റെടുക്കുകയാണ്.18 മുതൽ 28 വരെ യാണ് ചടങ്ങുകൾ നടക്കുന്നത്. ധ്വജപ്രതിഷ്ഠയും, പുന: പ്രതിഷ്ഠയും അതിനോടനുബന്ധിച്ച് നടക്കും.

18 ന് വൈകീട്ട് 5 ന് നവീകരിച്ച ക്ഷേത്രം ഏറ്റു വാങ്ങും, 6.30 ന് ആചാര്യവരണം, പ്രസാദ ശുദ്ധി, വാസ്തുഹോമം, വാസ്തുകലശ പൂജ, 19 ന് രാവിലെ 5.30 മുതൽ ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, അഭിഷേകം, രാത്രി 7 ന് നവീകരണകലശത്തേക്കുറിച്ച് പ്രഭാഷണം ബ്രഹ്മശ്രീ പഴങ്ങാപ്പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി, 20 ന് രാവിലെ 5.30 മുതൽമുള പൂജ, പ്രയാച്ചിത്ത ഹോമം, ഹോമകലശാഭിഷേകം, വൈകീട്ട് 5.30 മുതൽ സ്ഥലശുദ്ധി, മുളപൂജ,

21 ന് രാവിലെ 5.30 മുതൽസ്വശാന്തിഹോമം, ചോരശാന്തിഹോമം, നായശാന്തിഹോമം, അത്ഭുതശാന്തിഹോമം, ഹോമകലശാഭിഷേകംവൈകീട്ട് 6.30 മുതൽചതുർത്ഥ സ്‌നാനത്തിലുള്ളമുളയിടൽ, സ്ഥലശുദ്ധി, മുള പൂജ, 22 ന് രാവിലെ 5 മുതൽതത്വഹോമം, തത്വകലശ പൂജ, മുള പൂജ, തത്വകലശാഭിഷേകം, വൈകീട്ട് 5.30 മുതൽകുംഭേശകർക്കരി പൂജ, ബ്രഹ്മകലശ പൂജ, പരികലശ പൂജ, അധിവാസ ഹോമം

23 ന് രാവിലെ 5.30 മുതൽകലശത്തിങ്കൽ രക്ഷ വിടർത്തിപൂജ, മുള പൂജ, പരികലശാഭിഷേകം, പാണി, കുംഭേശകലശാഭിഷേകം ബ്രഹ്മകലശാഭിഷേകം, വൈകുന്നേരം 5.30 മുതൽസ്ഥല ശുദ്ധി, ബിംബ ശുദ്ധി, കലശ പൂജ, മുള പൂജ അധിവാസഹോമം, കലശാധിവാസം, 24 ന് രാവിലെ 4 മുതൽകുംഭേശകർക്കരി പൂജ, അഗ്നി ജനനം, ശയ്യ പൂജ, നിദ്രാകലശ പൂജ, ജീവകലശ പൂജ, വൈകുന്നേരം 4 മുതൽ ശുദ്ധ പുണ്യാഹം, പ്രസാദ ശുദ്ധി, രാക്ഷോഘ്‌ന ഹോമം, വാസ്തുഹോമം, വാസ്തുകലശ പൂജ, വാസ്തു ബലി, ബിംബത്തിനും ജീവകലശത്തിനും ധ്യാനാധിവാസം

25 ന് രാവിലെ 6.45 ന് 7.45 ന് ഇടയിലുള്ളശുഭ മുഹൂർത്തത്തിൽ പുന: പ്രതിഷ്ഠ, ജീവകലശാഭിഷേകം, പായസ നിവേദ്യ പൂജ, അന്നദാനം, വൈകീട്ട് 5 മുതൽദ്വജാധിവാസം, വാഹനാധിവാസം, അധിവാസഹോമങ്ങൾ, കലശ പൂജകൾ, ശയ്യ പൂജ, 26 ന് രാവിലെ 6.45 നും 7.45 ന് ഇടയിൽ ധ്വജ പ്രതിഷ്ഠ, അന്നദാനം, വൈകീട്ട് 6 മുതൽസ്ഥല പൂജ, മണ്ഡപത്തിൽഅത്താഴ പൂജ

27 ന് രാവിലെ 5 മുതൽമണ്ഡപത്തിൽ, മുള പൂജ, പ്രയാച്ചിത്ത ഹോമം, സ്വശാന്തിഹോമം, വൈകുന്നേരം 5.30 മുതൽകുംഭേശകർക്കരി പൂജ, ബ്രഹ്മകലശപൂജ, പരികലശ പൂജ, അധിവാസഹോമം, മണ്ഡപത്തിൽഅത്താഴ പൂജ, 28 ന് രാവിലെ 4.30 മുതൽതത്വഹോമം, തത്വകലശ പൂജ, ഹോമകലാശാഭിഷേകങ്ങൾ, തത്വകലാശാഭിഷേകം, ഉച്ച പൂജ, പരകലശാഭിഷേകം, കുംഭേശകലശാഭിഷേകം. ബ്രഹ്മ കലശാഭിഷേകം, ശ്രീ ഭൂത ബലി, പ്രസാദവിതരണം, അന്നദാനം, എന്നിവഉണ്ടാകും.

ക്ഷേത്രം തന്ത്രിമാരായ നകർണ് രാമൻ നമ്പൂതിരിയുടേയും ബ്രഹ്മശ്രീമഠസ്സി വാസുദേവൻ നമ്പൂതിരിയുടേയും മുഖ്യകാർമികത്വത്തിലാണ്ചടങ്ങുകൾ നടക്കുന്നത്.