സങ്കട കടലായി എരപ്പ് ഗ്രാമം

 

അങ്കമാലി: മൂക്കന്നൂർ എരപ്പ് പ്രദേശം സങ്കടക്കടലായിരുന്നു. സ്വത്തുതർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട എരപ്പ് അറയ്ക്കൽ ശിവൻ (62),ശിവന്റെ ഭാര്യ വത്സ (58), മൂത്ത മകൾ സ്മിത (30) എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിൽ കൊണ്ടുവന്നപ്പോൾ അവരെ കാണാനായി എത്തിയത് നൂറ് കണക്കിന് പേരാണ് എത്തിയത്.ഒട്ടേറെപേർ അന്ത്യോപചാരം അർപ്പിച്ചു.

2പോസ്റ്റ്മാർട്ടത്തിനു ശേഷം വൈകിട്ട് 5.45നാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ എരപ്പ് ഗ്രാമത്തിലെത്തിച്ചത്.കൊല്ലപ്പെട്ട ശിവന്റെ അനുജൻ ഷിബുവിന്‍റെ വീട്ടിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിനുവച്ചത്. സമൂഹത്തിന്റെ നാനാതുറയിൽ നിന്നുള്ളവർ അന്ത്യോപചാരം അർപിക്കാനെത്തി.

മൃതദേഹങ്ങൾ എത്തുന്നതിനു മുൻപു തന്നെ നാട്ടുകാർ പൊതുദർശനത്തിന് വയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.സ്മിതയുടെ മൃതദേഹമാണ് ആദ്യം വീട്ടിലേക്ക് കൊണ്ടുവന്നത്. പിന്നാലെ വത്സയുടെയും ശിവന്റെയും മൃതദേഹങ്ങൾ കൂടി വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ കൂട്ടകരച്ചിലായി.സംഭവത്തിന്‍റെ നടുക്കത്തിൽ ബോധരഹിതരായിത്തീർന്ന ശിവന്‍റെയും വത്സയുടെയും മക്കളായ സരിത,സവിത എന്നിവരെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്നാണ് വീട്ടിലേക്ക് എത്തിച്ചത്.

36.15ന് സ്മിതയുടെ മൃതദേഹം എടലക്കാടുള്ള ഭർതൃഗൃഹത്തിലേക്കു കൊണ്ടുപോയി.ശിവന്‍റെയും വത്സയുടെയും സംസ്കാരം 6.30നു കിടങ്ങൂർ എസ്എൻഡിപി ശ്മശാനത്തിലും സ്മിതയുടെ സംസ്കാരം ഏഴിന് എടലക്കാട് ഭർതൃവസതിയിലും നടത്തി.അമ്മയ്ക്കു വേണ്ടി അവസാന കർമങ്ങൾ ചെയ്യുമ്പോൾ ഈ കുരുന്നിനു കരച്ചിൽ അടക്കാനായില്ല.അനുജത്തി അപർണ ബന്ധുവിന്റെ മടിയിൽ കരഞ്ഞു തളർന്നിരിക്കുകയായിരുന്നു.

ശസ്ത്രക്രിയ നടത്തി ഏറെ കഴിയും മുൻപാണ് അശ്വിനെ എടലക്കാടുള്ള വീട്ടിൽ സംസ്കാരച്ചടങ്ങുകൾക്ക് എത്തിച്ചത്. മൂത്ത കുട്ടി അതുലാണ് അമ്മയുടെ അന്ത്യകർമങ്ങൾ ചെയ്തത്. സ്മിതയുടെ ഭർത്താവ് സുരേഷ് കുവൈറ്റിൽ നിന്ന് രാവിലെ നാട്ടിലെത്തിയിരുന്നു. വെട്ടേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള മകൻ അശ്വിന്‍റെ അടുത്തേക്കാണ് സുരേഷ് ആദ്യം എത്തിയത്.

കുട്ടികളായ അപർണയും അതുലും അശ്വിനൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇവരൊന്നിച്ചാണ് മൃതദേഹങ്ങൾ കാണാനായി വീട്ടിലേക്കു പോയത്.രാവിലെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറൻസിക് സയന്‍റിഫിക് ഓഫിസർ ഡോ.പി.കെ. അനീഷിന്‍റെ നേതൃത്വത്തിൽ കൊലപാതകം നടന്ന വീടുകളും പരിസരവും പരിശോധിച്ചു.

4ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. അവിടെ നിന്നാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്.കൂട്ടക്കൊലപാതകത്തിനിടെ അത്ഭുതകരമായ രക്ഷപെട്ട സ്മിതയുടെ കുട്ടി അശ്വിനെ  ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.വലതുകൈക്കുഴയിൽ വെട്ടേറ്റ അശ്വിന്‍റെ ഞരമ്പുകൾക്കും മുറിവേറ്റിരുന്നു.അസ്ഥികൾ പൊട്ടിയിരുന്നു.